Advertisment

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തിരിമറി; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മേൽനോട്ടം ഡിവൈഎസ്‌പി സാജു വർഗീസിന്. അന്വേഷണ സംഘം നഗരസഭയിൽ നിന്നു പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു

ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി. പ്രതി അഖിൽ സി. വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കോട്ടയം വെസ്റ്റ് പോലീസാണ് നിലവിൽ കേസ് അന്വേഷിച്ചിരുന്നത്.  

New Update
kottayam municipality

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സാജു വർഗീസിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.

Advertisment

ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി. പ്രതി അഖിൽ സി. വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കോട്ടയം വെസ്റ്റ് പോലീസാണ് നിലവിൽ കേസ് അന്വേഷിച്ചിരുന്നത്.


 വെസ്റ്റ് സിഐ ഒ. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തട്ടിപ്പിൽ മറ്റു ഉദ്യോസ്ഥർക്കും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത്രയും വലിയ തുക തിരുമറി നടത്തിയ കേസ് ലോക്കൽ പോലീസ് അന്വേഷിക്കാറില്ല. തുടർന്ന് കേസ് വിജിലൻസിന് കൈമാറുമെന്നു സൂചന ഉണ്ടായിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.


സംഭവത്തിൽ തട്ടിപ്പ് നടത്തിയ അഖിൽ സി. വർഗീസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻസിലാണ്. പെന്‍ഷന്‍ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷന്‍ ക്ലര്‍ക്ക് കെ.ജി ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ ബില്‍ തയ്യാറാക്കുന്ന സന്തോഷ് കുമാര്‍ എന്നിവരെയാണു നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ സസ്‌പെന്‍ഡ് ചെയ്തത്.

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖില്‍ സി.വര്‍ഗീസ് പല തവണയായി മൂന്നു കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ അഖിലിനെ തദ്ദേശസ്വയം ഭരണ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


2020 മാര്‍ച്ചിലാണ് അഖില്‍ ഈരാറ്റുപേട്ടയില്‍ നിന്നു കോട്ടയം നഗരസഭയില്‍ എത്തുന്നത്. തുടര്‍ന്നാണു തട്ടിപ്പുകള്‍ക്കു തുടക്കമാകുന്നത്. അതുവരെ നഗരസഭ പെന്‍ഷന്‍ നല്‍കി വന്നിരുന്ന പി. ശ്യാമള എന്നയാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് അതേ പേരുകാരിയായ അമ്മയുടെ അക്കൗണ്ടിലേക്കു പെന്‍ഷന്‍ വഴി തിരിച്ചുവിടുകയായിരുന്നു.


യഥാര്‍ഥ ആളുടെ മരണ വിവരം നഗരസഭാ രജിസ്റ്ററില്‍ ചേര്‍ക്കാതെയാണു തട്ടിപ്പു നടത്തിയിരുന്നത്. തുടക്കത്തില്‍ കാല്‍ ലക്ഷത്തോളം വരുന്ന പെന്‍ഷന്‍ തുക മാത്രമാണു മാറ്റിയിരുന്നതെങ്കില്‍ പിന്നീട് വന്‍ തുകയയിലേക്കു മാറി. ചില മാസങ്ങളില്‍ ഇതു നാലു ലക്ഷവും അഞ്ചു ലക്ഷവുമായി. വലിയ തുക അയച്ച ശേഷം ഏതാനും മാസങ്ങളിലെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും തുക അയച്ചിരുന്നത്.

Advertisment