Advertisment

വില്ലേജ് ഓഫീസര്‍ ഇല്ലാത്ത വില്ലേജായി പെരുന്ന. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനം നെട്ടോട്ടമോടുന്നു. സ്ഥലം മാറിപോയ ഉദ്യോഗസ്ഥനു പകരം പുതിയ ആള്‍ ചാര്‍ജെടുത്തില്ല

പകരം ചുമതലയുള്ള ഓഫിസര്‍മാര്‍ പെരുന്നയില്‍ എത്തുമെങ്കിലും കാലതാമസമില്ലാതെ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാന്‍ പെരുന്നയിലുള്ളവര്‍ പായിപ്പാടും, തൃക്കൊടിത്താനത്തുമെത്തി വില്ലേജ് ഓഫിസറെ കാണുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
village office changanacherry

ചങ്ങനാശേരി: താലൂക്കിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെരുന്ന വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ ജനം നെട്ടോട്ടമോടുന്നു. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസര്‍ സ്ഥലം മാറിപ്പോയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസ് കയറിയിറങ്ങുകയാണ് ആളുകള്‍. ഓഫീസര്‍ സ്ഥലം മാറിപോയിട്ട് ആഴ്ചകളായിട്ടും പുതിയ ആള്‍ ചാര്‍ജെടുത്തിട്ടില്ല. ഇതു പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. 

Advertisment

പകരം ചുമതല പായിപ്പാട്, വാഴപ്പള്ളി പടിഞ്ഞാറ്, തൃക്കൊടിത്താനം വില്ലേജ് ഓഫിസര്‍മാര്‍ക്ക് ദിവസങ്ങള്‍ ക്രമീകരിച്ചാണു നല്‍കിയിരിക്കുന്നത്. സേവനങ്ങളും വിവിധ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാന്‍ ഓടി നടക്കേണ്ട അവസ്ഥയിലാണു ജനങ്ങള്‍.

പകരം ചുമതലയുള്ള ഓഫിസര്‍മാര്‍ പെരുന്നയില്‍ എത്തുമെങ്കിലും കാലതാമസമില്ലാതെ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാന്‍ പെരുന്നയിലുള്ളവര്‍ പായിപ്പാടും, തൃക്കൊടിത്താനത്തുമെത്തി വില്ലേജ് ഓഫിസറെ കാണുകയാണ്.

ഏതൊക്കെ ദിവസങ്ങളാണ് ഓരോ വില്ലേജ് ഓഫിസര്‍മാര്‍ക്കും ചുമതല നല്‍കിയിരിക്കുന്നതെന്ന് അറിയാത്തതും ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതൊന്നും അറിയാതെ ആവശ്യങ്ങള്‍ക്ക് എത്തുന്ന സാധാരണ ജനങ്ങളാണു നെട്ടോട്ടം ഓടുന്നത്.

Advertisment