കോട്ടയം: ക്‌നാനായ സമുദായ മെത്രാപ്പോലിത്താ ആര്‍ച്ച് ബിഷോപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്തായെ പാത്രിയാര്‍ക്കീസ് ബാവാ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കോട്ടയം കോടതി പുറപ്പെടുവിച്ചിരുന്ന സ്‌റ്റേ സ്ഥിരമാക്കി കോടതി വിധി. അനേക ദിവസത്തെ വാദത്തിനു ശേഷമാണ് 76 പേജുള്ള വിധി ന്യായത്തിലൂടെയാണു പാത്രിയാര്‍ക്കീസ് ബാവായുടെ നടപടി കോടതി മരവിപ്പിച്ചത്.
1995 ലെയും 2017ലെയും സുപ്രീംകോടതി വിധിപ്രകാരം പാത്രിയാര്‍ക്കീസ് ബാവക്കു ക്‌നാനായ സമുദായത്തിന്റെ മേല്‍ ആത്മീയ അധികാരം മാത്രമേ ഉള്ളൂ. ഇതിനാല്‍ ക്‌നാനായ സമുദായം 2003 ഭരണഘടന പ്രകാരം മാത്രം ഭരിക്കപ്പെടണമെന്നും കോടതി ഉത്തരവിലുണ്ട്.
സമുദായ മെത്രാപ്പോലീത്തയുടെ സുസ്താത്തികോന്‍ അനുസരിച്ചു പാത്രിയാര്‍ക്കീസ് ബാവ ക്‌നാനായ ഭരണഘടന അനുസരിച്ചു സ്ഥാപിച്ചിരിക്കുന്ന അസോസിയേഷന്റെ അധികാരം അംഗീകരിച്ചിട്ടുണ്ടെന്നു വ്യക്തമാണെന്നും കോടതി കണ്ടെത്തി.
സേവേറിയോസ് സുമാദാ മെത്രാപോലീത്തായ്‌ക്കെതിരെ നടപടി എടുക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയ ഓര്‍ത്തഡോക്‌സ് ബാവായ്ക്കു നല്‍കിയ സ്വീകരണ ആരോപണങ്ങളിലും കോടിതി വാദം കേട്ടു.
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ സുറിയാനി സഭയുടെ ഭാഗമായതിനാല്‍ ഓര്‍ത്തഡോക്‌സ് ബാവായെ സ്വീകരിച്ചത് സുറിയാനി സഭാഭരണഘടനയുടെ ലംഘനമോ ക്‌നാനായ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നോ കാണാന്‍ പറ്റുകയില്ലെന്നും നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്നും ബൈബിള്‍ വാക്യം കോട്ടു ചെയ്തു കൊണ്ടു കോടതി വ്യക്തമാക്കി.
സമുദായ ഭരണഘടനക്കയ്ക്കകത്തു സഹായമെത്രാന്മാര്‍ക്ക് അധികാര അവകാശങ്ങള്‍ ഒന്നുമേ കൊടുക്കാത്ത സ്ഥിതിക്കു ഭരണഘടന 82 വകുപ്പ് അനുസരിച്ച് സമുദായമെത്രാപ്പോലീത്തായിക്ക് ആണ് അസോസിയേഷന്‍ തീരുമാനപ്രകാരം അധികാരങ്ങള്‍ കൊടുക്കുവാന്‍ അവകാശം ഉള്ളതെന്നും സമുദായ ഭരണഘടന അനുസരിച്ചു സഹായമെത്താന്മാര്‍ സമുദായ മെത്രാപ്പോലിത്തായുടെ ആജ്ഞ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കോടതി കണ്ടെത്തി.
ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ചു ഭരിക്കപ്പെടുന്ന അതിനുവേണ്ടിയാണു ക്‌നാനായ ഭരണഘടന ക്രോഡീകരിച്ചിരിക്കുന്നതെന്നു ക്ലിമിസ് ബാവായുടെ കല്‍പ്പനയെന്നു കോടതി വിലയിരുത്തി. ഭരണഘടനയുടെ 4 -ാം വകുപ്പ് അനുസരിച്ചു സമുദായമെത്രാപ്പോലീത്തായിക്കു സര്‍വ അധികാരവും ഉണ്ടെന്നു കാണാമെന്നും കോടതി കണ്ടെത്തി
സുറിയാനി സഭയുടെ ഭരണഘടനയ്ക്കു മുന്‍പേ ക്‌നാനായ ഭരണഘടന ഉണ്ടായിരുന്നു എന്നും വൈദികരുടെ സ്ഥലംമാറ്റം സമുദായമെത്രാപ്പോലീത്തായ്ക്ക് അല്ലാതെ സഹായ മെത്രാന്‍ മാര്‍ക്ക് നടത്തുവാന്‍ യാതൊരു അധികാരവും ഇല്ലെന്നും കോടതി വ്യക്തമാക്കിയി.
സുറിയാനി സഭ ഭരണഘടന 71 വകുപ്പ് പ്രകാരം സഹായമിത്രാന്മാരെ നിയമിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അവരുടെ അധികാര അവകാശങ്ങള്‍ കൊടുക്കുവാന്‍ വകുപ്പ് ഇല്ലെന്നും ഇതിനാല്‍ സമുദായ മെത്രാപ്പോലീത്തായ്ക്ക് മാത്രമേ അധികാരമുള്ളൂ.
സമുദായ മേത്രാപ്പോലിത്തായുടെ നിര്‍ദേശപ്രകാരം മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ എന്നും അല്ലാതെ പ്രവര്‍ത്തിച്ചാല്‍ അത് സമുദായഭരണഘടനക്കും സുറിയാനി സഭ ഭരണഘടനയ്ക്കും വിരുദ്ധമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.