കോട്ടയം: ആതുരസേവന മേഖലയിലെ സുപ്രധാന നാഴികക്കല്ലായി തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയിൽ വിജയകരമായ തുടക്കം.
നിശ്ചിത ദൂര പരിധിക്കുള്ളില്‍ മരുന്നുകളും മെഡിക്കൻ റിപ്പോർട്ടുകും. മറ്റു ജീവൻരക്ഷാ മെഡിക്കല്‍ ഉപകരണങ്ങളും രോഗകൾക്കു നേരിട്ട് അതിവേഗം എത്തിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
/sathyam/media/media_files/Ep4a6rf4SiHnBURyc4RK.jpg)
ഏറ്റവും ന്യൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡ്രോണിനു നലു മുതൽ ആറു കിലോ മീറ്റർ ദൂരം മൂന്നു കിലോയോളം ഭാരം വഹിച്ചു കൊണ്ട് പറക്കാൻ സാധിക്കും.
പദ്ധതിക്കു തുടക്കം കുറിച്ചു കാരിത്താസ് ഹോസ്പ്പിറ്റലില്‍ നിന്നു കാരിത്താസ് ഫാമിലി ആശുപത്രിയിലേക്കും കാരിത്താസ് കെ.എം.എം ആശുപത്രിയിലേക്കും മരുന്നുകള്‍ എത്തിച്ചുള്ള പരീക്ഷണ പറക്കൽ വിജയകരമായി നടത്തി. ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ മണിക്കൂറുകൾ എടുത്തുള്ള മരുന്നു വിതരണം അഞ്ചു മിനിറ്റാക്കി ചരുക്കാൻ സാധിക്കും.
/sathyam/media/media_files/DrT65Rft94CWsExYnOH3.jpg)
ഡ്രോണിലൂടെയുള്ള മരുന്നു വിതരണിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിർവഹിച്ചു. സ്കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് ഡ്രോൺ പദ്ധതി നടപ്പാക്കുന്നത്. ഡ്രോൺ ഡെലിവറിയിലൂടെ അവശ്യ മെഡിക്കൽ സാധനങ്ങൾ വേഗത്തിലും ഫലപ്രദവുമായി എത്തിക്കാൻ സഹായിക്കും.
പദ്ധതി കോട്ടയത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് തന്നെ വഴിത്തിരിവാകുമെന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മരുന്നുകൾ ലാബ് പരിശോന ഫലങ്ങൾ മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വേഗത്തിൽ എത്തിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കുമെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
അടിയന്തിര സാഹചര്യത്തിൽ വേഗത്തിൽ ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിനൊപ്പം ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ കാർബണിൻ്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗ ചികിത്സ മെച്ചപ്പെടുത്താനും കോട്ടയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യസേവനത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും കാരിത്താസിന്റെ നൂതന പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.