എട്ടു നോമ്പ് ആചരണം; തീര്‍ഥ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒറ്റ ദിവസം കൊണ്ടു പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിയെത്താം

New Update
erumely ksrtc

കോട്ടയം: എട്ടു നോമ്പിന്റെ ഭക്തി സാന്ദ്രമായ ദിനങ്ങളില്‍ പരിശുദ്ധ മാതാവിന്റെ ദേവാലയങ്ങളെ കോര്‍ത്തിണക്കി എരുമേലി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ തീര്‍ഥ യാത്ര ഒരുക്കുന്നു.

Advertisment

മണര്‍കാട് പള്ളി, കൃപാസനം, അര്‍ത്തുങ്കല്‍ പള്ളി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം സന്ദര്‍ശനം നടത്തി തിരികെ എത്തുന്ന വിധത്തിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

ഏഴിനു രാവിലെ ആറു മണിക്ക് പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തും വിധത്തിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് 440 രൂപ. ബുക്കിങ്ങിന് 9447287735, 9061592069.

Advertisment