കോട്ടയത്ത് അമിത വൈദ്യുതി പ്രവാഹം ജനങ്ങള്‍ക്കു സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും നശിച്ചത് നിരവധി ഉപകരണങ്ങള്‍. മേലുകാവില്‍ ഉപകരണം പ്രവര്‍ത്തിക്കാന്‍ പോലുമുള്ള വോള്‍ട്ടേജ് ഇല്ലെന്ന് നാട്ടുകാര്‍

ആഴ്ചകള്‍ക്കു മുന്‍പ് പാലാ ഭാഗത്ത് അമിത വൈദ്യുത പ്രവാഹം വ്യാപക നാശനഷ്ടങ്ങള്‍ക്കു വഴിവെച്ചിരുന്നു. നിരവധി പേരുടെ ഗ്രഹോപകരണങ്ങള്‍ ഉള്‍പ്പടെ നശിച്ചു പോവുകയും ചെയ്തു. 

New Update
excess electricity flow

കോട്ടയം: പാലായ്ക്കു പിന്നാലെ അമിത വൈദ്യുതി പ്രവാഹം കോട്ടയം നഗരത്തിലും. കോട്ടയം നഗരത്തില്‍ ഇത്തരത്തില്‍ അമിത വോള്‍ട്ടേജ് പ്രവാഹം ആദ്യമെന്നു നാട്ടുകാര്‍. 

Advertisment

ആഴ്ചകള്‍ക്കു മുന്‍പ് പാലാ ഭാഗത്ത് അമിത വൈദ്യുത പ്രവാഹം വ്യാപക നാശനഷ്ടങ്ങള്‍ക്കു വഴിവെച്ചിരുന്നു. നിരവധി പേരുടെ ഗ്രഹോപകരണങ്ങള്‍ ഉള്‍പ്പടെ നശിച്ചു പോവുകയും ചെയ്തു. 

പ്രശ്‌ന പരിഹാരത്തിന് പൊതുയോഗം ഉള്‍പ്പടെ വിളിച്ചു ചേര്‍ത്തത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോട്ടയത്തും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 

നഗരത്തിന്റെ തെക്കുഭാഗത്തെ ജനങ്ങള്‍ വോള്‍ട്ടേജ് പ്രശ്നത്തില്‍ വലയുന്നത്. അമിത വൈദ്യൂതി പ്രവാഹം പല വീടുകളിലൂം സ്ഥാപനങ്ങളിലും വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നുണ്ട്. 


കോട്ടയം  മാര്‍ക്കറ്റ്, കോടിമത, മണിപ്പുഴ, നാട്ടകം മേഖലകളിലുള്ളവരാണു പരാതിക്കാര്‍. സാധാരണ വോള്‍ട്ടേജ് കുറവാണ് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. ഇപ്പോഴും നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടാറുമുണ്ട്. എന്നാല്‍ അമിത വൈദ്യുതി പ്രവാഹം ഇതാദ്യമായാണെന്നു നഗരവാസികള്‍ പറയുന്നു. 


അപ്രതീക്ഷിതമായുണ്ടാകുന്ന വോള്‍ട്ടേജ് വ്യതിയാനം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഫാന്‍, മിക്സി, മോട്ടോര്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ അമിത വൈദ്യുതി പ്രവാഹത്തില്‍ നശിക്കുന്നതായി ഉപയോക്താക്കള്‍ പറയുന്നു. 

സ്വകാര്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും നഷ്ടമുണ്ടാകുന്നുണ്ട്. പലര്‍ക്കും ആദ്യഘട്ടങ്ങളില്‍ കാരണമെന്തെന്നു കണ്ടെത്തിയിരുന്നില്ല. ഗുണനിലവാരം കുറഞ്ഞ കേബിളുകള്‍ വയറിങ്ങിന് ഉപയോഗിച്ച സ്ഥലങ്ങളിലും അപകട സാധ്യതയേറെയാണ്. 

അടുത്തിടെയാണു വൈദ്യുതി പ്രവാഹത്തില്‍ വര്‍ധനയുണ്ടായി തുടങ്ങിയതെന്നു നഗരവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യൂതി മുടക്കം പതിവാണെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണു വൈദ്യുതി പ്രവാഹം വര്‍ധിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരിക്കുന്നത്.


അതേ സമയം ഈരാറ്റുപേട്ട കെ.എസ്.ഇ.ബിയുടെ കീഴിലുള്ള മേലുകാവ് സെക്ഷന്‍ പരിധിയില്‍പ്പെട്ട അഞ്ചുമല, ഇരുമാപ്ര ഭാഗത്ത് വൈദ്യുതി വോള്‍ട്ടേജ് ക്ഷാമം നേരിട്ടുന്നെന്നും നാട്ടുകാര്‍ പരാതി പറയുന്നു. 


ഇരുമാപ്ര ട്രാന്‍സ്‌ഫോമറിന്റെ ഗുണഭോക്താക്കള്‍ ആണ് വോള്‍ട്ടേജ് ക്ഷാമം മൂലം വലയുന്നത്. ഏകദേശം മൂന്നര കിലോമീറ്റര്‍ ആണ് അഞ്ചുമല ഭാഗത്തേക്കുള്ള വൈദ്യുതി ലൈന്‍ ദൂരം. 70 ഓളം കണക്ഷനുകള്‍ ആണ് ഇവിടെ ഉള്ളത്. ഈ ലൈനില്‍ വോള്‍ട്ടേജ് വളരെ കുറവാണ്. പകലും രാത്രിയും വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടുത്തുകാര്‍ ബുദ്ധിമുട്ടുകയാണ്.

Advertisment