/sathyam/media/media_files/uJ6Jb4kY855LKEp45rxD.jpg)
കടുത്തുരുത്തി: കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ 2024-25 അധ്യയനവർഷത്തേക്കുള്ള ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒൻപതുമുതൽ 13 വരെ തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.
റാങ്ക് പട്ടികയിലുൾപ്പെട്ട പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. നിലവിൽ അപേക്ഷ നൽകാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. www.polyadmission.org എന്ന വെബ്‌സൈറ്റിൽ വിശദവിവരം ലഭിക്കും. ഈ സൈറ്റിൽ അപേക്ഷ നൽകാം. കോളേജിൽ നേരിട്ടെത്തി ഹെൽപ്പ് ഡെസ്‌ക് മുഖേനയും അപേക്ഷ നൽകാം.
ഏതെങ്കിലും പോളിയിൽ പ്രവേശനം നേടി സ്ഥാപനമാറ്റത്തിന് വരുന്നവർ അഡ്മിഷൻ സ്ലിപ്പ് കൊണ്ടുവരണം. ഫീസ് ഗൂഗിൾപേ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയാണ് സ്വീകരിക്കുന്നത്. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവർ 1000 രൂപയും മറ്റുള്ളവർ 4105 രൂപയും അടയ്ക്കണം. പി.ടി.എ.ഫണ്ടും യൂണിഫോം ഫീസും പണമായി അടയ്ക്കണം. വിദ്യാർഥിക്കൊപ്പം രക്ഷിതാവുമെത്തണം. ഫോൺ: 9496222730.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us