അവസരങ്ങള്‍ക്കായി ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോയെന്നു നടിയോട് യൂട്യൂബ് അവതാരകന്‍, പരാതിക്കാരിയുടെ ചിത്രം പുറത്തു വിട്ടു മറ്റൊരുകൂട്ടര്‍. കാഴ്ചക്കാരെ കിട്ടാന്‍ എന്തും ചെയ്യുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം പെരുകുന്നു. യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ക്കു കടിഞ്ഞാണിടാന്‍ നിയമ നിര്‍മാണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടു വര്‍ഷം ഒന്ന് തികയുമ്പോഴും നടപടി എങ്ങുമെത്തിയില്ല

യൂട്യൂബില്‍ ഹിറ്റാണാകണമെങ്കില്‍ നല്ല കണ്ടെന്റും അവതരണവും ഒക്കെ ആവശ്യമാണ്. എന്നാല്‍, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി യൂട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
youtube channels

കോട്ടയം: അവസരങ്ങള്‍ക്കായി ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോയെന്നു നടിയോട് യൂട്യൂബ് അവതാരകന്‍, പരാതിക്കാരിയുടെ ഫോട്ടോ പുറത്തു വിട്ടു മറ്റൊരുകൂട്ടര്‍. കാഴ്ചക്കാരെ കിട്ടാന്‍ എന്തും ചെയ്യുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം പെരുകുന്നു. നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. 

Advertisment

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അതിനു ശേഷം ഉണ്ടായ കോലാഹലങ്ങളും സമൂഹത്തില്‍ ചര്‍ച്ചയാതിനെക്കാള്‍ കൂടുതല്‍ ആഘോഷമാക്കിയതു യൂട്യൂബ് ചാനലുകളാണ്. മിക്ക വീഡിയോള്‍ക്കും ആയിരക്കണക്കിനു കാഴ്ചക്കാരും ഉണ്ട്. എന്നാല്‍, യൂട്യൂബില്‍ ഹിറ്റാണാകണമെങ്കില്‍ നല്ല കണ്ടെന്റും അവതരണവും ഒക്കെ ആവശ്യമാണ്. എന്നാല്‍, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി യൂട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

വൈറലാകാന്‍ എന്തും ?

ഇത്തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ അവതാകന്‍കഴിഞ്ഞ ദിവസം നടിയോട് അനാവശ്യ ചോദ്യം ചോദിച്ചതു വിവാദമായിരുന്നു. നടിയും ഡബിങ് ആര്‍ട്ടിസ്റ്റും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന കെ.എസ്. മനീഷയ്ക്കു നേരെയാണ് അവതാരകന്റെ അനാവശ്യ ചോദ്യം.

'പല പ്രോഗ്രാമിലും പങ്കെടുത്തു നല്ല ബന്ധങ്ങള്‍ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ചു ചേച്ചിക്ക് സഞ്ചരിക്കാന്‍ പറ്റാത്തതു കൊണ്ടു പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ടു മുട്ടുന്ന കാലഘട്ടം ആയതു കൊണ്ട് കണക്ട് ചെയ്തു ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോള്‍ ചേച്ചിയുടെ നിലനില്‍പ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോ? ' ഇതായിരുന്നു അവതാരകന്റെ ചോദ്യം.

വെറുതെ അമ്മയ്ക്ക് വിളി കേട്ടു 

ഉടന്‍ തന്നെ ചുട്ട മറുപടിയും നടിയുടെ ഭാഗത്തു നിന്നുണ്ടായി. 'എന്ത് ഊള ചോദ്യങ്ങളാടോ താന്‍ ചോദിക്കുന്നത്, മുട്ടുമ്പോള്‍ തുറക്കുന്നത് ആണോ എക്‌സ്പീരിയന്‍സ് ? ഈ ഇന്റര്‍വ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങള്‍ കൊണ്ട് ഇരുത്തുമ്പോള്‍ എല്ലാവരെയും ഞാന്‍ പറയുന്നില്ല. പ്രത്യേകിച്ചു നിനക്കു അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറച്ചു കൂടുതല്‍ ആണ്. അതു വൈറല്‍ ആവാന്‍ ആണോ എന്നറിയില്ല, പക്ഷേ എന്നെപോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതു ശരിയല്ല.

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കില്‍ പെങ്ങളോട് ചോദിക്കുമോ. നിങ്ങളുടെ വീട്ടുകാര്‍ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകളല്ലെ. ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി തന്നെ എന്താണ്. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും പ്രത്യേകിച്ച് എനിക്കില്ല.


എനിക്കു പരിചയമുള്ള ആളുകള്‍പോലും ഇത്തരം ചോദ്യങ്ങള്‍ എന്റെ നേരെ ചോദിച്ചാല്‍ ചെപ്പക്കുറ്റി അടിച്ച് പൊളിക്കും'' എന്നും നടി പ്രതികരിക്കുകയും ചെയ്തു. അവതാരകന്റെ ചോദ്യം ചാനിലനു റേറ്റിങു കൂട്ടാന്‍ വേണ്ടിയാണെന്നും മുന്‍പും ഇത്തരത്തിലുള്ള ചോദ്യം അവതാകരന്‍ പലരോടും ചോദിച്ചിട്ടുണ്ടെന്ന ആരോപണമാണു പുറത്തു വരുന്നത്.


ആര് മണി കെട്ടും 

നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത് ഇന്നാണ്. മുമ്പ് 'ഡി.എന്‍.എ' എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടി ഹന്ന റെജി കോശയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. 

അഭിമുഖത്തിന് ഇടയില്‍ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ടു നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്കു നേരിടേണ്ടി വന്നത്. തുടര്‍ന്നു ഹന്നയും സഹതാരം അഷ്‌കര്‍ സൗദാനും അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. 


ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് യുട്യൂബ് ചാനലുകളെ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമം നിര്‍മിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം എന്തായി എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. നിരന്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ഇത്തരക്കാര്‍ക്കു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നതാണു വസ്തുത.


യൂട്യൂബ് ചാലനുകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിശോധിച്ച് അവ തടയാനായി നിശ്ചയിച്ചിട്ടുള്ള ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ സംസ്ഥാന ഐടി വകുപ്പു സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നു മാത്രം.

Advertisment