വനവിസ്തൃതിയുടെ ദേശീയ ശരാശരി 27 ശതമാനം മാത്രമായിരിക്കെ അതിനിരട്ടിയായ 54 ശതമാനം വനവിസ്തൃതിയുള്ള കേരളത്തിലെ കര്‍ഷകരോടാണ് വനംവകുപ്പിന്‍റെ ഏറ്റവും വലിയ ചൂഷണമെന്ന് ജോസ് കെ മാണി. ഇഎസ്ഐ ഉള്‍പ്പെടെയുള്ള കര്‍ഷക പ്രശ്നങ്ങളില്‍ ഇന്‍ഫാമും കേരള കോണ്‍ഗ്രസ് - എമ്മും ഒരേ നിലപാടിലെന്നും ജോസ് കെ മാണി

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ വെടിവയ്ക്കാന്‍ അനുമതി നല്‍കുക, ഏലമലക്കാടുകള്‍ റവന്യു വകുപ്പിന്‍റെ കീഴില്‍ കൊണ്ടുവരിക എന്നീ ഇന്‍ഫാം ആവശ്യങ്ങള്‍ തന്നെയാണ് തന്‍റെ പാര്‍ട്ടിയും കാലങ്ങളായി സ്വീകരിക്കുന്ന നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

New Update
infam convension kanjirappally-jose
Listen to this article
0.75x1x1.5x
00:00/ 00:00

കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ലോല പ്രദേശം ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് വനത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്ന ഇന്‍ഫാമിന്‍റെ അതേ നിലപാടു തന്നെയാണ് കേരള കോണ്‍ഗ്രസ് - എമ്മിനും ഉള്ളതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി.

Advertisment

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ വെടിവയ്ക്കാന്‍ അനുമതി നല്‍കുക, ഏലമലക്കാടുകള്‍ റവന്യു വകുപ്പിന്‍റെ കീഴില്‍ കൊണ്ടുവരിക എന്നീ ഇന്‍ഫാം ആവശ്യങ്ങള്‍ തന്നെയാണ് തന്‍റെ പാര്‍ട്ടിയും കാലങ്ങളായി സ്വീകരിക്കുന്ന നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം സംഘടിപ്പിച്ച 'ഇഎസ്ഐ വിടുതല്‍ സന്ധ്യ'യില്‍ പ്രഭാഷണം നടത്തുകയായിരുന്നു ജോസ് കെ മാണി.

വനവിസ്തൃതിയുടെ ദേശീയ ശരാശരി 26 - 27 ശതമാനമാണ്. നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഇത് 23 - 24 ശതമാനം മാത്രമാണ്. വരുന്ന 5 വര്‍ഷം കൊണ്ട് ഇത് 33 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താന്‍ കേന്ദ്രം ലക്ഷ്യം വയ്ക്കുമ്പോള്‍ കേരളത്തില്‍ ഫോറസ്റ്റ് കവറേജ് 54 ശതമാനമാണ്.

പരിസ്ഥിതിയെ രാജ്യത്ത് ഏറ്റവും കുടുതല്‍ സംരക്ഷിക്കുന്നത് കേരളത്തിലെ കര്‍ഷകരാണെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്. എന്നാല്‍ ആ കര്‍ഷകരെയാണ് ഇന്ന് വനം വകുപ്പ് ഏറ്റവും അധികം ചൂഷണം ചെയ്യുന്നതും ബുദ്ധിമുട്ടിലാക്കുന്നതുമെന്നും ജോസ് കെ മാണി പറഞ്ഞു.

മിക്കപ്പോഴും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കര്‍ഷക വിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നത്. വന വിസ്തൃതി വീണ്ടും കൂട്ടാനാണ് അവരുടെ നീക്കം. അത് സാധ്യമല്ല. ജനവാസ കേന്ദ്രങ്ങളെ ഇഎസ്ഐ പരിധിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള നിലപാടേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളു.

ഇന്‍ഫാമിന്‍റെ നിലപാടും കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ നിലപാടും അതുതന്നെയാണെന്നും അതിനായുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നങ്ങളില്‍ വിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലും താനുമായി നടത്തിയ ചര്‍ച്ചകള്‍ ഗുണകരമായിട്ടുണ്ടെന്ന് ജോസ് കെ മാണി വേദിയില്‍ പറഞ്ഞു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി.

Advertisment