പാലാ: മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാമത് കെ എം മാണി മെമ്മോറിയൽ കർഷക അവാർഡുകൾ ശനിയാഴ്ച പാലായിൽ ജോസ് കെ മാണി എംപി വിതരണം ചെയ്യും.
പന്ത്രണ്ടായിരത്തോളം വരുന്ന ഓഹരി ഉടമകളിൽ നിന്നും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ മികച്ച കർഷകർക്കാണ് ബാങ്കിൻ്റെ മുൻ വൈസ് പ്രസിഡൻ്റു കൂടിയായ കെഎം മാണിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡുകളും, പ്രശസ്തി പത്രവും, ഫലകവും സമ്മാനിക്കുന്നത്.
ഇതോടൊപ്പം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾകോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു വിതരണം ചെയ്യും.
നബാർഡിൽ നിന്നുമുള്ള ഫണ്ടുകൾ വായ്പയായി അനുവദിക്കുകയും നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന കാർഷിക വികസന ബാങ്ക് കഴിഞ്ഞ അറുപത്തിയൊന്ന് വർഷക്കാലമായി മീനച്ചിൽ താലൂക്കിൽ കാർഷിക, കാർഷികേതര വായ്പകൾ അനുവദിക്കുന്നപ്രമുഖ ധനകാര്യ സ്ഥാപനമാണ്.
നൂറ് കോടിയോളം രൂപ വായ്പയും അറുപത്തിയെട്ട് ലക്ഷം രൂപ തന്നാണ്ട് ലാഭവുമുള്ള ബാങ്കിൻറെ പ്രവർത്തന പരിധി താലൂക്കിലെ ഇരുപത്തിരണ്ട് പഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റിയും ഉൾക്കൊള്ളുന്നതാണ്.
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ 4 പി എം ന് ചേരുന്ന അവാർഡ് ദാന ചടങ്ങിൽ മീനച്ചിൽ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും.
പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ, മുൻ പി എസ് സി അംഗങ്ങളായപ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. വി ടി തോമസ്, കേരള ബാങ്ക് ഡയറക്ടർ കെ ജെ ഫിലിപ്പ് കുഴികുളം, മുൻസിപ്പൽ കൗൺസിലർ പ്രൊഫ. സതീശ് ചൊള്ളാനി, കിൻഫ്ര ഫിലം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സാജൻ തൊടുക, പാലാ അർബ്ബൻ ബാങ്ക് പ്രസിഡൻ്റ് സി പി ചന്ദ്രൻ നായർ, കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം എസ് ശശിധരൻ നായർ, മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ, കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജൂണി ചെറിയാൻ, അസിസ്റ്റൻറ് രജിസ്ട്രാർ ഡാർലിംഗ് ചെറിയാൻ ജോസഫ്, ബോർഡ് അംഗങ്ങളായ കെ പി ജോസഫ്, ബാബു റ്റി ജി എന്നിവർ പ്രസംഗിക്കും.
സിറിയക്ക് ജോസഫ് ചൊള്ളാമ്പേൽ, സാലി സെബാസ്റ്റ്യൻ തെക്കേ തൂവനാട്ട്, എം കെ ജോർജ് മണ്ണാത്തുമാക്കിയിൽ എന്നിവർക്കാണ് കർഷക അവാർഡുകൾ നൽകപ്പെടുന്നത്.