പ്രസിഡൻ്റിൻ്റെ ലിഫ്റ്റിൽ എംഎൽഎയുടെ സ്മാഷ്. അരുവിത്തുറ വോളിക്ക് അവേശ തുടക്കം

അരുവിത്തുറ കോളേജിൻ്റെ സ്ഥാപകരായ റവ ഫാ തോമസ് മണക്കാട്ട്, റവ.ഫാ തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർത്ഥം ആരംഭിച്ച വോളി ബോൾ ടൂർണമെൻ്റ് ഇന്ന് കേരളത്തിലെ പ്രമുഖ ഇൻ്റർ കോളേജിയേറ്റ് ടൂർണമെൻ്റാണ്.

New Update
aruvithura volley-2

അരുവിത്തുറ: വോളിബോൾ അവേശത്തിൻ്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്‌ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി നിർവഹിച്ചു.

Advertisment

കോളേജ് മാനേജർ റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ, കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു.

അരുവിത്തുറ കോളേജിൻ്റെ സ്ഥാപകരായ റവ ഫാ തോമസ് മണക്കാട്ട്, റവ.ഫാ തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർത്ഥം ആരംഭിച്ച വോളി ബോൾ ടൂർണമെൻ്റ് ഇന്ന് കേരളത്തിലെ പ്രമുഖ ഇൻ്റർ കോളേജിയേറ്റ് ടൂർണമെൻ്റാണ്.

കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും മത്സരത്തിൽ മാറ്റുരക്കും. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻറ് തോമസ് കോളേജ് പാലാ, എസ് എം ജി കോളേജ് ചേളന്നൂർ, എസ്സ് എച്ച് കോളേജ് തേവര, സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഡി ഐ എസ് ടി കോളേജ് അങ്കമാലി, ശ്രീ നാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻ്റ് സേവിയേഴ്സ് കോളേജ് ആലുവ, അസംഷൻ കോളേജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.

Advertisment