അരുവിത്തുറ വോളിയിൽ സെമി ഫൈനൽ പോരാട്ടങ്ങൾ

New Update
aruvithura volley-5

അരുവിത്തുറ: അരുവിത്തുറ സെൻറ് ജോർജ് സ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അരുവിത്തുറ വോളിയിൽ  പുരുഷ വനിതാ വിഭാഗങ്ങളിൽസെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു.

Advertisment

aruvithura volley-3

പുരുഷ വിഭാഗം ഒന്നാം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച്ച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നേരിടും.  

aruvithura volley-4

വനിതാ വിഭാഗം ഒന്നാം സെമിയിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജും പാല അൽഫോൻസാ കോളേജും മത്സരിക്കും. രണ്ടാം സെമിയിൽ ചങ്ങനാശ്ശേരി അസംഷൻ  കോളേജും ആലുവാ സെന്റ് സേവ്യേഴ്സ് കോളേജുമായി  ഏറ്റുമുട്ടും. ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും.

Advertisment