നവരാത്രി ആഘോഷം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. തിരക്കൊഴിവാക്കാന്‍ കേരളത്തിന് വീണ്ടും സപെഷല്‍ ട്രെയിന്‍. കൊച്ചുവേളി മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ 14ന് പുറപ്പെടും. നേട്ടം ആലപ്പുഴ വഴിയുള്ള യാത്രക്കാര്‍ക്ക്

14 ജനറല്‍, സെക്കന്‍ഡ് ക്ലാസ് കമ്പാട്ട്‌മെന്റുകളാകും ട്രെയിനില്‍ ഉണ്ടാവുക. ഇതോടൊപ്പം ശാരീരിക വെല്ലുവിളകള്‍ നേരിടുന്നവര്‍ക്കുള്ള സൗകര്യവും ട്രെയിനില്‍ ഉണ്ടാകും.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kochuveli mangaluru jn. anthyodaya express
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നവരാത്രി ആഘോഷം കഴിഞ്ഞു മടങ്ങുന്ന മലയാളികളുടെ തിരക്കൊഴിവാക്കാന്‍ വീണ്ടും ഒരു സ്‌പെഷല്‍ ട്രെയിന്‍ കൂടി റെയില്‍വേ പ്രഖ്യാപിച്ചു. കൊച്ചുവേളി - മംഗളൂരു ജങ്ഷന്‍ അന്ത്യോദയ സ്‌പെഷല്‍ ട്രെയിനാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.


Advertisment

ആലപ്പുഴ റൂട്ടിലൂടെയാണ് ട്രെയിന്‍ കടന്നു പോവുക. ഒക്‌ടോബര്‍ 14ന് രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ 15ന് രാവിലെ 9.15ന് മംഗളൂരു ജങ്ഷനില്‍ എത്തിച്ചേരും. അന്നു രാത്രി 8.10ന് മംഗളൂരുവില്‍ നന്നു പുറപ്പെടുന്ന ട്രെയിന്‍ 16ന് രാവിലെ 8ന് കൊച്ചുവേളിയില്‍ മടങ്ങിയെത്തും.


14 ജനറല്‍, സെക്കന്‍ഡ് ക്ലാസ് കമ്പാട്ട്‌മെന്റുകളാകും ട്രെയിനില്‍ ഉണ്ടാവുക. ഇതോടൊപ്പം ശാരീരിക വെല്ലുവിളകള്‍ നേരിടുന്നവര്‍ക്കുള്ള സൗകര്യവും ട്രെയിനില്‍ ഉണ്ടാകും.

മുന്‍പ് മംഗളൂരു- എറണാകുളം, ചെന്നൈ കോട്ടയം സെപ്ഷല്‍ ട്രെയിനുകളും റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആലപ്പുഴവഴിയുള്ള സർവീസുകളുടെ കുറവ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് റെയില്‍വേ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.

Advertisment