നവീന്‍ ബാബുവിന്റെ ആത്മഹത്യ; റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തു പ്രതിഷേധിച്ചു. സമരത്തില്‍ വലഞ്ഞ് പൊതുജനം. വകുപ്പുതല അന്വേഷണം വേണമെന്നു മുഖ്യമന്ത്രിക്കു പരാതി

ജോലിയില്‍ ഹാജരാകാതെ റവന്യൂ ജീവനക്കാര്‍ അവധിയെടുത്തതോടെ പൊതുജനം ബുദ്ധിമുട്ടിലായി. ഇതോടെ പലരും പ്രതിഷേധിച്ചു മടങ്ങിപ്പോവുകയും ചെയ്തു. റവന്യൂ - വില്ലേജ് ജീവനക്കാര്‍ അവധിയെടുത്തത് ശമ്പളത്തോടുകൂടെയാണോ അല്ലയോ എന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടില്ല.

New Update
adm naveen babu
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്തെ താലൂക്ക് തലങ്ങളിലും കലക്ടറേറ്റ് ആസ്ഥാനത്തും റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചു. 

Advertisment

ജോലിയില്‍ ഹാജരാകാതെ റവന്യൂ ജീവനക്കാര്‍ അവധിയെടുത്തതോടെ പൊതുജനം ബുദ്ധിമുട്ടിലായി. ഇതോടെ പലരും പ്രതിഷേധിച്ചു മടങ്ങിപ്പോവുകയും ചെയ്തു. റവന്യൂ - വില്ലേജ് ജീവനക്കാര്‍ അവധിയെടുത്തത് ശമ്പളത്തോടുകൂടെയാണോ അല്ലയോ എന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടില്ല.


ഇന്ന് കൂട്ട അവധിയെടുത്ത റവന്യൂ ജീവനക്കാര്‍ ഓഫീസില്‍ ഹാജരായി ഹാജര്‍ രജിസ്റ്ററില്‍ ഒപ്പ് വെച്ചതിനുശേഷമാണോ കൂട്ട അവധി എന്ന് പറഞ്ഞ് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നിഷേധിച്ചതെന്നും സര്‍ക്കാര്‍ തലത്തില്‍ ഉന്നതതലത്തിലുള്ള സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. 


ശമ്പളത്തോടുകൂടിയുള്ള കൂട്ട അവധിയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ടതും അവകാശപ്പെട്ടതുമായ സേവനം നിഷേധിച്ച റവന്യൂ വില്ലേജ് ജീവനക്കാര്‍ക്കെതിരെ വകുപ്പ്തല നടപടി എടുക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം.

അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് പൊതുജനം എതിരല്ല. പക്ഷേ, ഇന്നത്തെ സമരം പ്രതിപക്ഷ ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടനാ യൂണിയനുകള്‍ എല്ലാം പങ്കാളികളായിട്ടുണ്ടെങ്കില്‍ പോലും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്നു ചൂണ്ടിക്കട്ടി വെളിയന്നൂര്‍ സ്വദേശി ബെയ്‌ലോണ്‍ എബ്രാഹാം @ ഏബ്രഹാം സിറിയക്ക് മുഖ്യമന്ത്രിക്കു പരാതി നല്‍കി.

Advertisment