സ്‌കൂള്‍ കലാ മേളകള്‍ക്ക് അരങ്ങുണര്‍ന്നു, മേക്കപ്പ് സാധനങ്ങളുടെ മുതല്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിലയും കുതിച്ചുയര്‍ന്നു. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വരെ എത്തണമെങ്കില്‍ മുടക്കേണ്ടത് നാലും അഞ്ചും ഇരട്ടി

സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വരെ എത്തണമെങ്കില്‍ മുടക്കേണ്ട തുക നാലും അഞ്ചും ഇരട്ടിയായി വര്‍ധിക്കും. മക്കളുടെ ഭാവി ഓര്‍ത്തു കടം വാങ്ങിയും പണം പലിശക്കെടുത്തും മാതാപിതാക്കള്‍ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കും.

New Update
makeup
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സ്‌കൂള്‍ കലാ മേളകള്‍ക്ക് അരങ്ങുണര്‍ന്നു, മേക്കപ്പ് സാധനങ്ങളുടെ മുതല്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിലയും കുതിച്ചുയര്‍ന്നു. മക്കളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കിക്കണമെങ്കില്‍ നല്ലൊരു തുക ചിലവാക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കള്‍.

Advertisment

സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വരെ എത്തണമെങ്കില്‍ മുടക്കേണ്ട തുക നാലും അഞ്ചും ഇരട്ടിയായി വര്‍ധിക്കും. മക്കളുടെ ഭാവി ഓര്‍ത്തു കടം വാങ്ങിയും പണം പലിശക്കെടുത്തും മാതാപിതാക്കള്‍ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കും.

പ്രശസ്തി കൂടുംതോറും ഫീസും ഉയരും


അധ്യാപകരുടെ ഫീസ് മുതല്‍ മേക്കപ്പ് സാധനങ്ങളുടെ വരെയുള്ള ചെലവ് ഇരട്ടിയിലധികമായതാണ് രക്ഷിതാക്കളുടെ സങ്കടം. ആര്‍ട്ടിസ്റ്റുകളുടെ പ്രശസ്തി കൂടുംതോറും ഫീസും ഉയരും. മേക്കപ്പിന് മൂവായിരമാണ് മിനിമം ചാര്‍ജ്. പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് മിനിമം 30,000 രൂപയാണ് അധ്യാപകരുടെ ഫീസ്.


അധ്യാപകരുടെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പ്രശസ്തിക്ക് അനുസരിച്ച് ഫീസിലും മാറ്റം വരും. നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ പറയുന്ന ഫീസ് നൽകി ബുക്കു ചെയ്യാൻ ആളുകൾ ഏറെയുണ്ട്. ഇതോടെ ഫീസ് നൽകാൻ വൈകിയാൽ അവസാനം മേക്കപ്പ് ആർട്ടിസ്റ്റിനെ തപ്പി അലയേണ്ടി വരും. ചില അധ്യാപകർ അവർ നിർദേശിക്കുന്ന ആർട്ടിസ്റ്റുകളെക്കൊണ്ട് മാത്രമേ മേക്കപ്പ് ചെയ്യാൻ അനുവദിക്കാറുള്ളൂ.  

എല്ലാ മേഖലയിലും വിലക്കയറ്റം 

കലാമേളകൾക്കായി ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. വസ്ത്രങ്ങളുടെ തയ്യല്‍ക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയര്‍ന്നതായി രക്ഷിതാക്കള്‍ പറയുന്നു.

school youth festival-2

സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാര്‍ക്കിനെ സ്വാധീനിക്കും. അതുകൊണ്ട് പരമാവധി തിളക്കവും മേന്മയുള്ളവയാണ് എല്ലാവരും തിരഞ്ഞെടുക്കുക. 


പട്ടുവസ്ത്രത്തിന് മിനിമം 8000, തയ്യല്‍ക്കൂലി 3500 എന്നിങ്ങനെയാകും ചെലവ്. വാടകയ്ക്ക് എടുത്താലും അയ്യായിരം രൂപ വരെ ചിലവാകും. ആഭരണങ്ങള്‍ക്ക് വാടക 1500 വരെ വാടകയാകും. 


ഒന്നിലധികം ഐറ്റങ്ങളില്‍ പങ്കെടുക്കേണ്ടവരുടെ പ്രതിസന്ധി

ഒന്നിലധികം ഐറ്റങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ പെടാപ്പാടുപെടും. മൊത്തത്തില്‍ വിപണിയിലുണ്ടായ വിലക്കയറ്റം നൃത്തമേഖലയിലുമുണ്ട്. ഒരു ഐറ്റം വേദിയിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാകുന്ന അവസ്ഥയാണെന്നു രക്ഷിതാക്കള്‍ പറയുന്നു.

ഒരു വശത്ത് പണമുള്ളതുകൊണ്ടു മാത്രം നൃത്തം പഠിക്കുകയും മത്സരിക്കുകയും ചെയ്യുമ്പോള്‍, മറുവശത്ത് കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഈ രംഗത്ത് എത്തിയവരുമുണ്ട്. ഇത്തരക്കാര്‍, പണമുള്ളവരുടെ ഒപ്പമെത്താന്‍ ബുദ്ധിമുട്ടുകയാണ്.

Advertisment