Advertisment

ഒടുവില്‍ പ്രതിഷേധങ്ങള്‍ ഫലം കണ്ടു, വൈക്കം - വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിലെ വിചിത്ര സുരക്ഷാവേലി പൊളിച്ചു നീക്കി. സുരക്ഷാവേലിക്കൊപ്പം നടപ്പാതയിലെ തറയോടുകളും നീക്കി

നടപ്പാതയ്ക്കു നടുവില്‍ സുരക്ഷാവേലി സ്ഥാപിച്ചതോടെ കാല്‍നടയാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയിലായിരുന്നു. പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ച് എത്തിയതോടെ അധികൃതര്‍ സുരക്ഷാവേലി പൊളിച്ചു മാറ്റാന്‍ നിദേശം നല്‍കുകയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
security fence

വൈക്കം: ഒടുവില്‍ പ്രതിഷേധങ്ങള്‍ ഫലം കണ്ടു, വൈക്കം - വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ അപ്രോച്ച് റോഡിലെ നടപ്പാതയില്‍ അശാസ്ത്രീയമായി നിര്‍മിച്ച സുരക്ഷാവേലി പൊളിച്ചുനീക്കി.

Advertisment

നടപ്പാതയ്ക്കു നടുവില്‍ സുരക്ഷാവേലി സ്ഥാപിച്ചതോടെ കാല്‍നടയാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയിലായിരുന്നു. പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ച് എത്തിയതോടെ അധികൃതര്‍ സുരക്ഷാവേലി പൊളിച്ചു മാറ്റാന്‍ നിദേശം നല്‍കുകയിരുന്നു.

സുരക്ഷാ വേലി പൊളിച്ചു നീക്കിയ കൂട്ടത്തില്‍ ഇവിടെ നടപ്പാതയില്‍ നിരത്തിയിരുന്ന തറയോടും ഇതോടൊപ്പം പൊളിച്ചുനീക്കി.

സുരക്ഷാവേലി സ്ഥാപിച്ചതില്‍ അപാകതയുണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടപടി ഉണ്ടായത്. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷാവേലി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2020 ഒക്ടോബറിലാണ് അഞ്ചുമന പഴയ പാലം പൊളിച്ചുനീക്കിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3.31 കോടി രൂപ മുതല്‍മുടക്കി 18 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം. പാലം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, വിവാദങ്ങളില്‍പ്പെട്ടു പാലം പണി പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷം വേണ്ടി വന്നു.

Advertisment