കോട്ടയം: പ്രവാസി മലയാളിയുടെ വീട്ടിലെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ 10,000 രൂപ കൈക്കൂലി, കുറവലങ്ങാട്ടേ കെ.എസ്.ഇ.ബി ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ഓവര്‍സിയറായ എം.കെ രാജേന്ദ്രനെയാണു കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുറവിലങ്ങാട് സ്വദേശിയായ പ്രവാസി മലയാളിയുടെ വീട്ടില്‍ താല്‍ക്കാലിക വൈദ്യുതി കണക്ഷനാണ് ഉണ്ടായിരുന്നത്. വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തി നല്‍കുന്നതിനായി അപേക്ഷ സമർപ്പിച്ചപ്പോൾ ഉദ്യോഗസ്ഥൻ പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
വീട്ടിലെത്തുമ്പോൾ പണം കൈമാറാനാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രവാസി മലയാളി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് എസ്.പി എസ്. സുരേഷ് കുമാറിനു പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു വിജിലന്‍സ് സംഘം തെളിവിനായി ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് നല്‍കി പരാതിക്കാരനെ ഉദ്യോഗസ്ഥൻ്റെ അടുത്തേയ്ക്ക് അയച്ചു. ഈ പണം കൈക്കൂലിയായി സ്വീകരിക്കുന്നതിനിടെ ഓവര്‍സിയറെ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.