Advertisment

ഫോണ്‍ കോള്‍ തട്ടിപ്പിന് കേരളാ പോലീസിന്റെ 'എഐ' പ്രതിരോധം. ആപ്ലിക്കേഷനുകള്‍ മുതല്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വരെ എഐ നിരീക്ഷണത്തില്‍. 66% ആളുകള്‍ക്കും ദിവസവുമെത്തുന്നതു കുറഞ്ഞതു മൂന്നു സ്പാം കോളുകള്‍ !

നിക്ഷേപം അഭ്യര്‍ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ എഐ അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുകളാണു കേരള പോലീസ് ആരംഭിച്ചിരിക്കുന്നത്.

New Update
spam calls
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഫോണ്‍കോളുകള്‍ വഴി സൈബര്‍ തട്ടിപ്പു വ്യാപകം.. തട്ടിപ്പിനെ നേരിടാന്‍ എ.ഐയുടെ സഹായം തേടാന്‍ കേരളാ പോലീസ്. നിക്ഷേപം അഭ്യര്‍ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുകളാണു കേരള പോലീസ് ആരംഭിച്ചിരിക്കുന്നത്.

Advertisment

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്കു ലഭിക്കുന്ന സ്പാം കോളുകള്‍ നിയന്ത്രിക്കുമെന്നു മൊബൈല്‍ കമ്പനികള്‍ പലപ്പോഴായി വാഗ്ദാനം നല്‍കിയെങ്കിലും പൂര്‍ണമായും പ്രശനങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല.


സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം 66% ആളുകളുടെ വ്യക്തിഗത നമ്പറിലേക്ക് ദിവസവും മൂന്നു തവണയെങ്കിലും സ്പാം കോളുകള്‍ വരാറുണ്ടെന്നാണ് കണക്കുകള്‍.


ഇതേ തുടര്‍ന്നു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും എ.ഐയുടെ സഹായത്തോടെ തട്ടിപ്പുകള്‍ക്കെതിരെ നടപടി കഴിഞ്ഞ മെയ് മാസം മുതല്‍ ആരംഭിച്ചിരുന്നു. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന ഫോണ്‍ കോളുള്‍ തിരിച്ചറിഞ്ഞു നടപടിയെടുക്കാനാണു കേരളാ പോലീസ് സൈബര്‍ വിഭാഗം നടപടികള്‍ക്കു തുടക്കമിട്ടിരുന്നത്.

cyber police

കേരളത്തില്‍ മാത്രം സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകളാണു കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പോലീസ് സൈബര്‍ അന്വേഷണ വിഭാഗം വ്യക്തമാക്കിയത്.


ഒരു ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 3050 ഓളം കേസുകളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.


സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപയാണ്. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ  തട്ടിപ്പിനിരയായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.


നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ.


ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വാര്യ കമ്പനി ജീവനക്കാരും വീട്ടമ്മമാരും ഐടി പ്രൊഫഷണലുകളുമൊക്കെയാണു തട്ടിപ്പിനിരയായവരില്‍ മുന്‍പന്തിയിലുള്ളത്.

ഒരു ലക്ഷത്തിനു മുകളില്‍ തുക നഷ്ടപ്പെട്ടവരില്‍ സ്വകാര്യ ജീവനക്കാര്‍ - 613, വീട്ടമ്മമാര്‍ - 338, ബിസിനസുകാര്‍ - 319, എന്‍ആര്‍ഐകള്‍ - 224, ഐടി പ്രൊഫഷണലുകള്‍ - 218, ഡോക്ടര്‍മാര്‍ - 115 എന്നിങ്ങനെയാണു കണക്കുകള്‍.

Advertisment