പാലായിൽ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ; ഓട്ടോയുടെ അടിയിൽ കുടുങ്ങി സ്ത്രീയ്ക്ക് പരുക്ക്

New Update
PALA-ACCIDENT

കോട്ടയം പാലായിൽ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു.

Advertisment

ഇടിയുടെ ആഘാതത്തിൽ സ്ത്രീ ഓട്ടോറിക്ഷയുടെ അടിയിൽ കുടുങ്ങി പോയി. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിയിലാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി.

അതേസമയം തൃശൂർ ദേശീയപാത മുരിങ്ങൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സൺ (19) ,അന്നനാട് സ്വദേശി ഇമ്മനുവേൽ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം.

ലോറിക്ക് പുറകിൽ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂർ മേൽപ്പാലത്തിൽ വെച്ചായിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment