ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ ആര്‍സി ബുക്കും ഉടന്‍ ഡിജിറ്റലാകും. തുടർന്ന് ജീവനക്കാരുടെ പുനര്‍വിന്യാസം ! സംസ്ഥാനത്ത് ഇനിയും വിരണം ചെയ്യാനുള്ളത് എട്ടു ലക്ഷത്തോളം ലൈസന്‍സുകള്‍ !

ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി ബുക്ക് എന്നിവയുടെ പ്രിന്റിങ്ങ് മുടങ്ങിയതിനെ തുടര്‍ന്നു കഴിഞ്ഞ മാസം തന്നെ ഡിജിറ്റല്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിന്റെ ആദ്യപടിയായാണ് മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സ് ഡിജിറ്റലാക്കിയത്.

New Update
rc book digital
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാക്കിയതിനു പിന്നാലെ ആര്‍.സി ബുക്കും ഉടണ്‍ ഡിജിറ്റലായി മാറും. ഇതിനായിള്ള പ്രവര്‍ത്തനങ്ങള്‍ക്കു മോട്ടോര്‍ വാഹന വകുപ്പ് തുടക്കു കുറിച്ചു.

Advertisment

ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി ബുക്ക് എന്നിവയുടെ പ്രിന്റിങ്ങ് മുടങ്ങിയതിനെ തുടര്‍ന്നു കഴിഞ്ഞ മാസം തന്നെ ഡിജിറ്റല്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിന്റെ ആദ്യപടിയായാണ് മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സ് ഡിജിറ്റലാക്കിയത്.


അതേസമയം ഒക്ടോബര്‍ 31 വരെ ലൈസന്‍സ് ടെസ്റ്റ് പാസായവരടക്കം എട്ടു ലക്ഷത്തോളം പേര്‍ക്കു ലൈസന്‍സ് കിട്ടാനുണ്ടെന്നാണു കണക്ക്. അവര്‍ക്കു പ്രിന്റായി തന്നെ ലൈസന്‍സ് വീട്ടില്‍ വരും.


നവംബര്‍ ഒന്നു മുതല്‍ ടെസ്റ്റുകള്‍ക്കു മാത്രമാണ് ഡിജിറ്റല്‍ പരിഷ്‌കാരം. അതേസമയം പ്രിന്‍റിംഗും വീട്ടിലെത്തിച്ചു നല്‍കുന്ന രീതിയും നിര്‍ത്തിയിട്ടും അതിനു വേണ്ടി ഫീസ് വാങ്ങുന്നത്  ഉപേക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയാറല്ല.

പ്രിന്‍റിംഗിനും തപാലില്‍ വീട്ടിലെത്തിക്കാനുമായി 245 രൂപ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഈടാക്കുന്നുണ്ട്. ഡിജിറ്റലായതോടെ അതില്‍ നൂറു രൂപ കുറച്ചു. പക്ഷേ, മോട്ടോര്‍ വാഹനവകുപ്പിനു പ്രത്യേകിച്ച് ഒരു പണിയുമില്ലാഞ്ഞിട്ടും പ്രിന്‍റിംഗിനും വീട്ടിലെത്തിക്കാനുമുള്ള സര്‍വീസ് ചാര്‍ജെന്ന പേരില്‍ 145 രൂപ വീതം വാങ്ങുകയും ചെയ്യും.


ആര്‍.സി ബുക്കിന്റെ ഫീസ് സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നാലരലക്ഷം ആര്‍.സി. തയ്യാറാക്കാനുണ്ട്. കുടിശിക തീര്‍ത്തു കഴിഞ്ഞാല്‍ പുതിയ അപേക്ഷകര്‍ക്കു ഡിജിറ്റല്‍ പകര്‍പ്പാകും ലഭിക്കുക. ആവശ്യപ്പെടുന്നവര്‍ക്കു മാത്രമേ ആര്‍.സി കാര്‍ഡ് നല്‍കൂ. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഇതര സംസ്ഥാന യാത്രകള്‍ക്ക് അസല്‍ കാര്‍ഡ് അവശ്യമാണ്.


ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറിക്കഴിഞ്ഞെങ്കിലും നവംബറിനു ശേഷം ള്ളവർക്കാകും സേവനം ലഭിക്കുക. ഇതിനു മുന്‍പു ഫീസടച്ചവര്‍ക്കു കാര്‍ഡ് അയച്ചു നല്‍കും.

തിരിച്ചറിയല്‍ രേഖയായി ലൈസന്‍സ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പണമടച്ചെങ്കിലേ കാര്‍ഡ് ലഭിക്കൂ. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ആര്‍.സി പെറ്റ്ജി കാര്‍ഡ് മാതൃകയിലേക്കു മാറുന്നതോടെ കുറയുമെന്നതായിരുന്നു മറ്റൊരു നേട്ടമായി കണക്കാക്കുന്നത്.

കുടിശിക തീർത്ത ശേഷം ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ മറ്റുജോലികളിലേക്കു വിന്യസിക്കുന്നതും വകുപ്പ് പരിഗണിക്കുന്നുണ്ട്.

Advertisment