മുന്‍പത്തേക്കാള്‍ ശക്തനായി ട്രംപ്. നിയുക്ത പ്രസിഡന്റിന്റെ 'അമേരിക്ക ആദ്യം' നയം കുടിയേറ്റം അതി കഠിനമാക്കുമോ ? മോദിയുമായുള്ള സൗഹൃദം പ്രതീക്ഷ നൽകുന്നതുതന്നെ. കുടിയേറ്റ വിരുദ്ധ നിലപാടിൽ ട്രംപ് അയവ് വരുത്തിയെന്നും നിരീക്ഷണം. വിദ്യാര്‍ഥികള്‍ക്കു ഗ്രീൻ കാർഡ് പ്രതീക്ഷ വേണോ ?

എല്ലാക്കാലത്തും ശക്തായ കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ട്രംപ് ഇക്കുറിയും ഇതേ നിലപാട് സ്വീകരിക്കുമെന്ന്  ഉറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ തന്റെ പൊതുവായ വിദേശ നയം ട്രംപ് വ്യക്തമാക്കിയിരുന്നു.

New Update
donald trump-6
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: മുന്‍പത്തേക്കാള്‍ ശക്തനായി വൈറ്റ് ഹൗസിലേക്ക് എത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയം എന്തായിരിക്കും ? മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ സമൂഹം ആ ആശങ്കയിലാണ്. 

Advertisment

എല്ലാക്കാലത്തും ശക്തായ കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ട്രംപ് ഇക്കുറിയും ഇതേ നിലപാട് സ്വീകരിക്കുമെന്ന്  ഉറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ തന്റെ പൊതുവായ വിദേശ നയം ട്രംപ് വ്യക്തമാക്കിയിരുന്നു.


'അമേരിക്ക ആദ്യം' എന്ന രീതിയില്‍ യുഎസ് വിദേശനയം പരിഷ്‌കരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.


ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗഹൃദം നിലനിര്‍ത്തുന്ന നേതാക്കളാണ്. 'ഹൗഡി, മോഡി', 'നമസ്‌തേ ട്രംപ്' എന്നിങ്ങനെ ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് നടന്നിരുന്ന പരിപാടികള്‍ ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണ്. 

narendra modi donald trump

എന്നാല്‍ ഈ സൗഹൃദം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്. ട്രംപിന്റെ രണ്ടാം വരിവില്‍ വ്യാപാരം, സൈനിക സഹകരണം, നയതന്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഇന്ത്യക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നിടുന്നുണ്ട്. 


അപ്പോഴും വിട്ടുവീഴ്ചയില്ലാത്ത ട്രംപിന്റെ കുടിയേറ്റ നയം സംബന്ധിച്ചാണ് ആശങ്ക ശക്തമാകുന്നത്.  


ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍, പ്രത്യേകിച്ച് എച്ച്-1 ബി വിസ പ്രോഗ്രാം എന്നിവയില്‍ ട്രംപ് സ്വീകരിക്കുന്ന നിയന്ത്രണപരമായ നിലപാടുകള്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ ബാധിച്ചിരുന്നു. ആദ്യ ട്രംപ് ഭരണകൂടം വിദേശ തൊഴിലാളികളുടെ വേതന ആവശ്യകതകള്‍ വര്‍ധിപ്പിക്കാനും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ശ്രമിച്ചിരുന്നു.

it professionals

ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഈ നടപടികള്‍ വീണ്ടും ട്രംപ് അവതരിപ്പിച്ചാല്‍, യുഎസിലെ വിദഗ്ദ്ധരായ ഇന്ത്യന്‍ തൊഴിലാളികളെയും അവരെ ആശ്രയിക്കുന്ന സ്ഥാപനങ്ങളെയും ഇത് സാരമായി ബാധിക്കും.

ഇന്ത്യ - അമേരിക്കന്‍ സമൂഹം യുഎസിലെ ഏറ്റവും സ്വാധീനമുള്ള കുടിയേറ്റ സമൂഹങ്ങളിലൊന്നാണ്. ട്രംപിന്റെ അഭ്യന്തര നയങ്ങളില്‍, കുടിയേറ്റ സമൂഹത്തെ ബാധിക്കുന്ന നയങ്ങള്‍ക്ക് സാധ്യതയുണ്ടായാല്‍ വരാനിരിക്കുന്നത് പ്രതിസന്ധികളുടെ കാലമായിരിക്കും. 


കാനഡ - ഇന്ത്യ ബന്ധം കൂടുതല്‍ വളഷാകുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത് അമേരിക്കയേയാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്.


അതേസമയം കുടിയേറ്റ വിരുദ്ധനായിട്ടു പോലും അടുത്തയിടെ അമേരിക്കന്‍ സര്‍വകലാശാലകളിലെ വിദേശ ബിരുദധാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ചു രംഗത്തു വരികയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ നിലപാട് ട്രംപ് മയപ്പെടുത്തിയത്.

യുഎസ് കോളജുകളില്‍ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്കു മടങ്ങുന്നത് തടയാന്‍ ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നു വാഗ്ദാനം ചെയ്ത് ഏവരെയും അമ്പരപ്പിച്ചിരുന്നു. 

ഇനിയുള്ള നാളുകളില്‍ ട്രംപ് വാക്കു പാലിക്കുമോ അതേ മുന്‍ നിലപാടുകളിലേക്കു മടങ്ങിപോകുമോയെന്ന് കാത്തിരുന്നു കാണേണ്ടത്.

Advertisment