കോട്ടയം: കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിനെയും ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട മാര്‍ തോമസ് തറയിലിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സ്വീകരിച്ചു.
പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, ഡോ. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, ഡോ. സിറിയക് തോമസ്, ഡോ. റൂബിള്‍ രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.