തൊഴിലാളികളെ തേടി ബുദ്ധിമുട്ടേണ്ട, അധിക സമയവും ചിലവും വേണ്ട.. പുഞ്ചകൃഷിക്ക് ഇക്കുറി കര്‍ഷര്‍ക്കു കൂട്ട് ഡ്രോണ്‍

അധിക ചിലവില്ലെന്നതാണു കര്‍ഷകര്‍ക്കു ഡ്രോണുകള്‍ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളില്‍ വളമിടുന്നതിനായി ഡ്രോണുകള്‍ സജീവമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് കര്‍ഷകര്‍.

New Update
agricultural drone
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തൊഴിലാളികളെ തേടി ബുദ്ധിമുട്ടേണ്ട, അധിക സമയവും ചിലവും വേണ്ട.. പുഞ്ചകൃഷിക്ക് ഇക്കുറി കര്‍ഷര്‍ക്കു കൂട്ട് ഡ്രോണ്‍. സംസ്ഥാനത്ത് കാര്‍ഷിക മേഖലയും ഹൈടെക്കാവുമ്പോള്‍ ഇനി മുതല്‍ കൃഷിയിടങ്ങള്‍ക്ക് മുകളിലൂടെ വളപ്രയോഗത്തിനും കീടബാധ പ്രതിരോധത്തിനും ഡ്രോണുകള്‍ യഥേഷ്ടം പറക്കാന്‍ തുടങ്ങി.

Advertisment

അധിക ചിലവില്ലെന്നതാണു കര്‍ഷകര്‍ക്കു ഡ്രോണുകള്‍ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളില്‍ വളമിടുന്നതിനായി ഡ്രോണുകള്‍ സജീവമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് കര്‍ഷകര്‍.

agricultural drone-2

കൃഷി ഭവനുകളാണ് ഡ്രോണ്‍ ഉപയോഗിക്കാന്‍ പ്രോത്സഹനവും നല്‍കുന്നത്. ഇതോടൊപ്പം കര്‍ഷകര്‍ക്കായി കൃഷിയിടങ്ങളില്‍ ഡ്രോണുകളുപയോഗിച്ചു വളം തളിക്കുന്ന രീതിയും പരിചയപ്പെടുത്തുന്നുണ്ട്.  


ഡ്രോണ്‍ വഴിയുള്ള വളം തളിക്കലിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകും. മാത്രമല്ല വളപ്രയോഗവും കീടരോഗ നിയന്ത്രണത്തിനുള്ള മരുന്നു തളിക്കലുമെല്ലാം സുഗമമാകും. ഇതിനു പുറമെ കാര്‍ഷിക വിളകള്‍ക്ക് മതിയായ അളവില്‍ കൃത്യസമയത്തു മൂലകങ്ങളും എത്തിക്കാനാകുമെന്നതിനാല്‍ കര്‍ഷകര്‍ക്കും ആശ്വാസകരമാണ്.


കൃഷിയിടങ്ങളിലെ വിളവ് വര്‍ധിപ്പിക്കാനും വളം പാഴായിപ്പോകുന്നത് കുറയ്ക്കാനും ഇത്തരം രീതികള്‍ സഹായകമാകും. ഏതുതരം വിളകളാണെങ്കിലും അവയുടെ ആരോഗ്യം, മണ്ണിന്റെ ഈര്‍പ്പം, ഇതര ഘടകങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഡ്രോണുകള്‍ക്കാവും.

agricultural drone-3


കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി ഏറെ പ്രതിസന്ധി നേരിടുന്ന കാലത്ത് ചിലവുകുറഞ്ഞ കൃഷി മാതൃകകള്‍ക്കായി ഡ്രോണുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യ ലഭ്യമാകുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്.


കാര്‍ഷിക ഡ്രോണുകളെപ്പറ്റി കര്‍ഷകരെ ബോധവാന്‍മാരാക്കാനും മതിയായ പരിശീലന പരിശീലനം നല്‍കാനും കൃഷി വകുപ്പിന് പദ്ധതിയുണ്ട്. കാര്‍ഷിക മേഖലയില്‍ സോളാര്‍ പമ്പ് സെറ്റുകളുടെ ഉപയോഗം പോലെ മരുന്നു തളിക്കായി ഡ്രോണുകളും കൂടിയെത്തുന്നത് മാറ്റങ്ങളേറെയുണ്ടാകും.

Advertisment