/sathyam/media/media_files/2024/11/12/WYryU0TuHxazmZ4I2x9c.jpg)
കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം പ്രവേശന കവാടനം ഇന്നു പൊതുജനങ്ങള്‍ക്കായി തുറക്കുമ്പോൾ ചാരിതാര്‍ഥ്യത്തോടെ രണ്ടു നേതാക്കള്‍ ഉണ്ട്. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയും മുന്‍ എം.പി. തോമസ് ചാഴികാടനും. സ്റ്റേഷന്‍ ആരംഭിച്ച് 68 വര്‍ഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനില്‍ സജ്ജമാകുന്നത്.
അതിലേക്ക് ആദ്യ ചുവടുവെച്ചത് ജോസ് കെ മാണി എം.പിയായിരുന്നു. അന്നു കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ല. യാത്രക്കാര്‍ എറെ ബുദ്ധിമുട്ടിലുമായിരുന്നു. എംസി റോഡില്‍ നിന്നു എത്തുന്ന യാത്രക്കാര്‍ക്കു റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള പ്രവേശനം ഏറെക്കാലമായുള്ള ദുരിതമായിരുന്നു.
2015 ല്‍ റെയിൽവേ സ്‌റ്റേഷനിലെ ഒന്നും രണ്ടം പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന എസ്‌കലേറ്റര്‍ ജോസ് കെ. മാണി ജനങ്ങള്‍ക്കു തുറന്നു കൊടുത്തപ്പോഴും ഇതേ ആവശ്യം ജനങ്ങള്‍ ഉന്നയിച്ചു. ഇതോടെയാണ് രണ്ടാം കവാടമെന്ന പദ്ധതിയുമായി ജോസ് കെ. മാണി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്.
മൂന്നു വര്‍ഷം വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും പിന്നാലെ നിരന്തരം അലഞ്ഞു നടന്നാണ് ജോസ് കെ മാണി ഒടുവില്‍ പദ്ധതിക്ക് അനുമതി സംഘടിപ്പിച്ചത്. നാഗമ്പടത്ത് ഗുഡ്‌സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം നിര്‍മിക്കാന്നായിരുന്നു സാങ്കേതിക അനുമതി ലഭിച്ചത്. 2019 ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും കോവിഡ് പണിമുടക്കി.
പിന്നീട് നിര്‍മാണം പുനരാരംഭിച്ചെങ്കിലും ഇരട്ടപ്പാതയ്ക്ക് ഒപ്പം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതിനിടെ ജോസ് കെ മാണി എംപി മാറി കോട്ടയത്തിന്റെ എംപിയായി തോമസ് ചാഴികാടന്‍ എത്തി. പിന്നീട് അദ്ദേഹം നിര്‍മണാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ശ്രമങ്ങള്‍ നടത്തി.
റെയില്‍വേ ഉദ്യോഗസ്ഥരുമായി അവലോകനയോഗങ്ങള്‍ വിളിച്ചും റെയില്‍വേയുടെ മെല്ലപ്പോക്കിനെ വിമര്‍ശിച്ചു കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയുമൊക്കെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായി.
ഇതിനിടെ നിര്‍മാണത്തിന്റെ ഭാഗമായി ഗുഡ് ഷെഡ് റോഡ് അടക്കാന്‍ റെയില്‍വേ നീക്കം നടത്തിയപ്പോള്‍ അതിനെ എതിര്‍ത്തതും തോമസ് ചാഴികാടന്‍ എം.പിയായിരുന്നു. തോമസ് ചാഴികാന്‍ എം.പിയുടെ കലത്താണ് ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.
രണ്ടാം കവാടം തുറക്കുന്നതോടെ പാലാ, ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തുന്നവര്‍ക്കു നാഗമ്പടം ഭാഗത്തു കൂടി കറങ്ങാതെ നാഗമ്പടത്തുനിന്ന് നേരിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാം.
മൂന്നു നില കെട്ടിടമാണ് പുതിയ കവാടത്തോട് ചേര്‍ന്നു നിര്‍മിച്ചിരിക്കുന്നത്. ഒന്നാംനിലയില്‍ യാത്രക്കാര്‍ക്കുള്ള വിശ്രമമുറി, ശുചിമുറി, ടിക്കറ്റ് കൗണ്ടര്‍, കയറാനും ഇറങ്ങാനും എസ്‌കലേറ്റര്‍, രണ്ടാംനില ലോക്കോ പൈലറ്റ്, ഗാര്‍ഡ് വിശ്രമസ്ഥലം, രണ്ടാം നില റെയില്‍വേ ഓഫിസര്‍മാര്‍ക്കുള്ള വിശ്രമ സ്ഥലം എന്നിവ കെട്ടിടത്തില്‍ ഉണ്ട്.
രണ്ടാം കവാടത്തിന്റെ ഒന്നാം നിലയില്‍നിന്ന് 5 പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് ഫുട് ഓവര്‍ ബ്രിഡ്ജുണ്ട്. നാഗമ്പടത്തുനിന്ന് രണ്ടാംകവാടത്തില്‍ എത്തി ടിക്കറ്റ് വാങ്ങി നേരെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് ട്രെയിനില്‍ കയറാം. നിലവില്‍ നാഗമ്പടത്തുനിന്നു സ്റ്റേഷനിലേക്കു പ്രവേശിക്കുന്നവര്‍ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പ്രധാന കവാടത്തില്‍ എത്തി ടിക്കറ്റ് വാങ്ങേണ്ടിയിരുന്നു.
പ്രധാന പ്രവേശന കവാടത്തിന്റെ മുന്നില്‍നിന്ന് 4 പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫുട് ഓവര്‍ ബ്രിജിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയായവയാണ്.
ചെറിയ ജോലികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെങ്കിലും ലോക്സഭാ തെരെഞ്ഞെടുപ്പിന് ശേഷം കാര്യമായ നിര്‍മ്മാണ പുരോഗതി ഉണ്ടായതുമില്ല. ഇതു പൂര്‍ത്തിയായാല്‍ പാലം തുറക്കാം.
പ്രധാന കവാടത്തില്‍ എത്തുന്നവര്‍ക്ക് ഈ മേല്‍പാലം വഴി 2 മുതല്‍ 5 പ്ലാറ്റ്‌ഫോം വരെ പോകാനാകും. പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് താഴേക്ക് ഇറങ്ങിയാല്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്താം. പുതിയ മേല്‍പാലം തുറക്കുന്നതോടെ പ്രധാനകവാടത്തിലുള്ള രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ള പഴയ നടപ്പാലം പൊളിക്കും.
അതിനിടെ ഉത്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണം ലഭിക്കാതെ വന്നതോടെ സംഭവത്തിലെ നീരസം വ്യക്തമാക്കി മുന്‍ എംപി തോമസ് ചാഴികാടന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.