രണ്ടാം കവാടത്തോടൊപ്പം കോട്ടയത്തിന് വീണ്ടും ശബരിമല സ്‌പെഷല്‍ ട്രെയിന്‍. നേട്ടമെന്ന് യാത്രക്കാർ. രണ്ടാം കവാടത്തിനു സമീപം പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നും ആവശ്യം

രണ്ടാം കവാടം തുറക്കുമ്പോഴും കോട്ടയം സ്റ്റേഷനിലെ അടിയന്തര ആവശ്യങ്ങള്‍ റെയില്‍വേ പരിഗണിക്കാത്തതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധമുണ്ട്. അതില്‍ ഒന്നാണ് കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ട്രെയിനുകള്‍ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.

New Update
hubli kottayam special train
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: രണ്ടാം പ്രവേശന കവാടം തുറക്കുന്ന കോട്ടയം റെയില്‍വേ സ്‌റ്റേഷനു സമ്മാനമായി സ്‌പെഷല്‍ ട്രെയിന്‍  പ്രഖ്യാപിച്ചു റെയില്‍വേ. 07371/72 ഹുബ്ലി - കോട്ടയം  ശബരിമല സ്‌പെഷല്‍ സര്‍വീസാണു റെയില്‍വേ നടത്തുക.


Advertisment

ഹുബ്ലിയില്‍ നിന്നു നവംബര്‍, 19, 26, ഡിസംബര്‍  03, 10, 17, 24, 31, ജനുവരി  07, 14. ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. തിരികെ കോട്ടയത്തു നിന്നു നവംബര്‍ 20, 27. ഡിസംബര്‍ 04, 11, 18, 25, ജനുവരി 01, 08, 15. ദിവസങ്ങളില്‍ സര്‍വീസ് നടത്തും.


ആകെ 18 സര്‍വീസുകളാണ് ട്രെയിന്‍ നടത്തുക. മുന്‍പു കോട്ടയു റൂട്ടിൽ ബംഗളൂരു കൊച്ചുവേളി സ്‌ഷെല്‍ ട്രെയിനും  പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തീര്‍ഥാടന സീണില്‍ മുപ്പതോളം സ്പെഷല്‍ ട്രെയിനുകളാണു ശബരിമല സീണില്‍ പ്രഖ്യാപിച്ചത്.

ഇക്കാലത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ വരുമാനത്തില്‍ കുതിച്ചു ചാട്ടവും ഉണ്ടായി. പക്ഷേ, ശബരിമല സീസണ്‍ അവസാനിച്ചതോടെ കോട്ടയത്തോടുള്ള അവഗണനയും റെയില്‍വേ തുടര്‍ന്നു.

second entrance kottayam railway station

രണ്ടാം കവാടം തുറക്കുമ്പോഴും കോട്ടയം സ്റ്റേഷനിലെ അടിയന്തര ആവശ്യങ്ങള്‍ റെയില്‍വേ പരിഗണിക്കാത്തതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധമുണ്ട്. അതില്‍ ഒന്നാണ് കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ട്രെയിനുകള്‍ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.


5 മെയിന്‍ പ്ലാറ്റ്‌ഫോമുകളും ഒരു ചെറിയ പ്ലാറ്റ്‌ഫോമും ഉള്ള കോട്ടയത്തേക്ക് എറണാകുളത്ത് അവസാനിക്കുന്ന ചില ട്രെയിനുകള്‍ നീട്ടണമെന്ന ആവശ്യം റെയിൽവേ തള്ളുകയായിരുന്നു.


കോട്ടയത്തു നിന്നു ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ സാധിക്കാത്തതിന്റെ ഒരു കാരണം ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള പിറ്റ്ലൈന്‍ സൗകര്യം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇല്ലെന്നതാണ്. എന്നാല്‍ പിറ്റ്ലൈനിനുള്ള സ്ഥലം റെയില്‍വേ പ്രയോജനപ്പെടുത്തുന്നില്ല.


കോട്ടയത്തെ പഴയ രണ്ടു തുരങ്കങ്ങള്‍ വഴി റെയില്‍വേ സ്റ്റേഷനില്‍ നിന്നു മുട്ടമ്പലം ഭാഗം വരെ ഒരു കിലോമീറ്റോളം നീളത്തില്‍ ലൈന്‍ വെറുതേ കിടക്കുന്നുണ്ട്. ഇതു പിറ്റ്ലൈന്‍ സൗകര്യം ഒരുക്കാന്‍ പ്രയോജനപ്പെടുത്തണം എന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.


രണ്ടാം പ്രവേശന കവാടത്തിനു മുന്നില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്നാണു റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഇതിനു നടപടി വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Advertisment