Advertisment

കഞ്ചാവ് കടത്തിയ കേസ്; യുവതിയ്ക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും; ശിക്ഷ അഞ്ച് വർഷങ്ങൾക്കു ശേഷം

New Update
GANJA

തൊടുപുഴ: അഞ്ച് വർഷങ്ങൾക്കു ശേഷം  കഞ്ചാവ് കടത്തിയ കേസിൽ യുവതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട സ്വദേശി 42കാരിയായ ജോമിനി തോമസിനെയാണ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 

Advertisment

രണ്ട് കിലോ കഞ്ചാവാണ് യുവതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ ഡി പി എസ് കോടതി സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രിൽ ഒന്നിന് ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോട്ടയം എൻഫോഴ്സ്‌മെന്‍റ് ആന്‍റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി ആറും സംഘവും ചേർന്നാണ് പിടികൂടിയത്.

കേസ് കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്. നുറുദ്ദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Advertisment