കടുത്തുരുത്തി: ജനാധിപത്യത്തിൽ നൂനപക്ഷത്തിൻ്റെ ആധിപത്യമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നൂനപക്ഷങ്ങൾ പേര്
നോക്കി വോട്ടു ചെയ്യുമ്പോൾ ഈഴവരെല്ലാം ചിഹ്നം നോക്കിയാണ് വോട്ടു ചെയ്യുന്നത്, അതാണ് അവരുടെ അപജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നായാടി മുതൽ നമ്പൂതിരി വരെ ഒന്നിച്ച് നിന്നിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ടീയത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത് വരെ അവരായിരുന്നേരെ എന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി. യോഗം കടുത്തുരുത്തി യൂണിയൻ്റെ നേതൃത്വത്തിൽ ഡോ.പൽപ്പു അനുസ്‌മരണവും, ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും, വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രഡിഡന്റ് എ.ഡി. പ്രസാദ് ആരിശേരിയിൽ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി സി.എം ബാബു, യൂണിയൻ വൈസ് പ്രഡിഡന്റ് കെ.എസ് കിഷോർകുമാർ, ബോർഡ് അംഗം റ്റി.സി.ബൈജു , യൂണിയൻ കൗൺസലർമാരായ എം എസ് സന്തോഷ്, വി.പി. ബാബു വടക്കേക്കര, ജയൻ പ്രസാദ് മേമുറി, രാജൻ കപ്പിലാംകൂട്ടം, എം.ഡി. ശശിധരൻ, എൻ. ശിവാനന്ദൻ, യുത്ത്മൂവ്മെന്റ് പ്രസിഡന്റ് ഹരികൃഷ്ണൻ, സെക്രട്ടറി ധനേഷ് കെ വി, വനിതാ സംഘം പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗധമ്മ തമ്പി, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അനിൽകുമാർ, വൈദിക സമിതി സെക്രട്ടറി അഖിൽ ശാന്തി എന്നിവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി ടി മന്മഥൻ ആമുഖ പ്രസംഗം നടത്തി. യൂണിയൻ അതിരത്തിയായ മാന്നാറിൽ നിന്നും യൂത്ത് മൂപ്പമെൻ്റിൻ്റെ നേര്യത്വത്തിൽ ഇരുചക്ര വാഹനതാലിയോടെയാണ് സ്വീകരിച്ചത്