പെരുവ: ലൈഫ് പദ്ധതിയിൽ വീടുവയ്ക്കാൻ ഏറ്റവും കൂടുതൽ പണം നൽകുന്നതും, ഏറ്റവും കൂടുതൽ വീടുകൾ പണിത് നൽകിയതും കേരളമാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 4 ,16000 വീടുകളാണ് ഇതിനോടകം പണിത് നൽകിയത്. മറ്റൊരു സംസ്ഥാനത്തും നൽകാത്ത 4 ലക്ഷം രുപയാണ് സംസ്ഥാന സർക്കാർ ഒരു വീടിന് നൽകുന്നത്.
വീടില്ലാത്ത മുഴുവൻ പേർക്കും വീട് ഒരുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 2020 പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുളം ഗ്രാമ പഞ്ചായത്തിൽ പൂർത്തിയാക്കിയ 62 വീടുകളുടെ താക്കോൽദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 2024-25 സാമ്പത്തിക വർഷത്തെ വീടുകളുടെ പ്രഖ്യാപനവും നടന്നു.
മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പദ്ധതി നിർവ്വഹണത്തിൽ സ്‌തുത്യർഹ സേവനം കാഴ്ച്ചവെച്ച
വി.ഇ.ഒ. പ്രിൻഷാദ് പി. വൈ. യെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ബിന്ദു ആദരിച്ചു.
കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സുനിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ, നയന ബിജു, ഷീല ജോസഫ്, ടി.എസ്. ശരത്, തുടങ്ങിയവർ പ്രസംഗിച്ചു.