കോട്ടയം: തകര്‍ച്ചയില്‍ നിന്നു കരകയറുമോ റബര്‍.. ഉല്‍പ്പാദനം കുറഞ്ഞതോടെ വിലയില്‍ നേരിയ വര്‍ധനവ്. ആര്‍.എസ്.എസ് നാല് ഗ്രേഡിന് 189 രൂപയാണ് റബര്‍ ബോഡ് വില. 180 രൂപയില്‍ എത്തിയ ശേഷമാണ് വില മെച്ചപ്പെട്ടത്. ബാങ്കോക്ക് മാർക്കറ്റിൽ കിലോയ്ക്ക് 205 രൂപ വില ലഭിക്കുന്നുണ്ട്.
വില വര്‍ധിച്ചതോടെ ടാപ്പിങ് പുനരാരംഭിച്ച പല തോട്ടങ്ങളിലും ടാപ്പിങ് അവസാനിപ്പിച്ചത് ഉല്‍പ്പാദനം കുറയാന്‍ കാരണമായി.
പകല്‍ ചൂട് കൂടിയതോടെ ഇത്തവണ നേരത്തെ ടാപ്പിങ്ങ് തുടങ്ങിയ തോട്ടങ്ങളിലെല്ലാം ഉത്പാദനം നന്നേ കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ പകുതിയാകുന്നതോടെ ഇത് വീണ്ടും താഴുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചൂട് ഉയരുന്നതും റബര്‍ ഉത്പാദനത്തിന് തിരിച്ചടിയായിട്ടുണ്ട്.
ഡിസംബര്‍ പകുതിയോടെ റബര്‍ വില വീണ്ടും 200 കടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ വില കൂടുമ്പോള്‍ ചരക്കില്ലാത്ത അവസ്ഥയുണ്ട്. ചെറുകിട കര്‍ഷകരിലേറെയും റബര്‍ഷീറ്റ് കാര്യമായി ശേഖരിച്ചു വയ്ക്കുന്നവരല്ല. അതുകൊണ്ട് തന്നെ വില ഉയരുന്നത് ഇവര്‍ക്ക് കാര്യമായ പ്രയോജനം ചെയ്യുകയില്ല.
ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തപക്ഷം റബര്‍ കര്‍ഷകര്‍ക്കു തിരിച്ചടി മാത്രമേ ഉണ്ടാകൂ എന്ന് കര്‍ഷകര്‍ പറയുന്നു. നഷ്ടമില്ലാതെ കൃഷി ചെയ്യണമെങ്കില്‍ റബറിന് 200 രൂപയെങ്കിലും ലഭിക്കണം.
വില വര്‍ധിച്ചാല്‍ ആഭ്യന്തര വിപണിയില്‍ നിന്നു വന്‍കിട കമ്പനികള്‍ വിട്ടു നില്‍ക്കുകയും ഇറക്കുമതി വർധിപ്പിക്കുകയും ചെയ്യും. ഇതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കര്‍ഷക സംഘടനകളും മുന്നോട്ടുവെക്കുന്നു.
പിന്നാലെ ചെറുകിട റബര്‍ കര്‍ഷകരുടെ കൂട്ടായ്മ രണ്ടാഴ്ച മുമ്പ് ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരുന്നു. 200 രൂപയ്ക്ക് മുകളില്‍ വിലയാകുന്നതു വരെ ചരക്ക് പിടിച്ചു വയ്ക്കാനായിരുന്നു ആഹ്വാനം.