കോട്ടയം: ടൂറിസം കേന്ദ്രമായ കുമരകത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ സൂപ്പര്‍ പ്രീമിയം ഷോപ്പുകളും ആരംഭിക്കുന്നു. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് ലഭ്യമാകുക.
രണ്ടു മാസത്തിനം സൂപ്പര്‍ പ്രീമിയം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടം വാടകയ്‌ക്കെടുക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു.
ടൂറിസറ്റുകളെ ലക്ഷ്യമിട്ടാണ് സൂപ്പര്‍പ്രീമിയം കൗണ്ടര്‍ ആരംഭിക്കുന്നത്. കുമരകത്തിന് പുറമേ കൊച്ചിയില്‍ രണ്ടും തൃശ്ശൂര്‍, കോഴിക്കോട്, എന്നിവടങ്ങില്‍ ഒന്നു വീതവും സൂപ്പര്‍പ്രീമിയം കൗണ്ടറുകള്‍ ആരംഭിക്കുന്നുണ്ട്. കോഴിക്കോട് മാളിലും കൊച്ചിയില്‍ മെട്രോ സ്റ്റേഷനിലും ആയിരിക്കും ഷോപ്പ്.
നിലവില്‍ ബവ്‌ക്കോയുടെ 285 ഷോപ്പുകളില്‍ 162 എണ്ണം പ്രീമിയം എന്ന പേരില്‍ സെല്‍ഫ് ഹെല്‍പ്പ് ഷോപ്പുകളാണ്. ഇതോടൊപ്പം പൂട്ടിപ്പോയ 68 എണ്ണം ഉള്‍പ്പെടെ 243 ഷോപ്പുകള്‍ക്ക് വാടക കെട്ടിടം ലഭിക്കാത്ത സ്ഥിതിക്കും പരിഹാരമായി.
ഇതിനായി ആരംഭിച്ച പോര്‍ട്ടലില്‍ 330 പേര്‍ കെട്ടിടം വാടകയ്ക്ക് നല്‍കാനായി സമ്മതം അറിയിച്ചു എത്തിയത്. ഇതിൽ നിന്ന് അനുയോജ്യമായ കെട്ടിടം കോർപ്പറേഷൻ തെരഞ്ഞെടുക്കും.