Advertisment

ഉയർന്ന ശമ്പളം, ബോണസ്, മികച്ച സൗകര്യങ്ങള്‍.. പക്ഷേ, ഇസ്രയേലിൽ ജോലിക്ക് പോകാൻ മലയാളികള്‍ക്ക് അത്ര താല്‍പര്യമില്ല. മുന്നില്‍ യുപിയും തെലുങ്കാനയും

ഹമാസിനെതിരായ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിലേക്ക് ജോലിക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടപ്പോള്‍ മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

New Update
israyel
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഉയർന്ന ശമ്പളം, ബോണസ്, മികച്ച സൗകര്യങ്ങള്‍ എന്നിവയുണ്ടായിട്ടും ഇസ്രയേലിനോട് മുഖം തിരിച്ചു മലയാളികള്‍.. എങ്കില്‍ ഞങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് യു.പിക്കാരും തെലുങ്കരും..

Advertisment

ഹമാസിനെതിരായ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിലേക്ക് ജോലിക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടപ്പോള്‍ മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു ശേഷം പാലസ്തീനില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രയേല്‍ ഒഴിവാക്കിയിരുന്നു.

ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിനു പാലസ്തീനികള്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഈ സ്ഥാനത്തേക്ക് ഇന്ത്യയില്‍ നിന്ന് നിരവധി പേരെയാണ് ഇസ്രയേല്‍ റിക്രൂട്ട് ചെയ്തത്.


ഗാസ യുദ്ധം ആരംഭിച്ച ശേഷം മാത്രം 12,000ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ജോലിതേടി എത്തിയത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 32,000ത്തിന് മുകളിലാണ്. ഈ വര്‍ഷം ഇസ്രയേലില്‍ ജോലിക്കു പോയ ഇന്ത്യക്കാരുടെ എണ്ണം 6,365 ആണ്. 


സംസ്ഥാനം തിരിച്ചുള്ള കണക്കും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ഈ വര്‍ഷം ഇസ്രയേലിലെത്തിയത്. 5,528 പേര്‍. രണ്ടാം സ്ഥാനത്ത് തെലങ്കാനയാണ്, 306 പേര്‍. ഹരിയാന -179, ബിഹാര്‍ 177 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. പട്ടികയില്‍ കേരളം എട്ടാം സ്ഥാനത്താണ്. യുദ്ധം തുടങ്ങിയ ശേഷം 20 മലയാളികള്‍ മാത്രമാണ് ടെല്‍ അവീവില്‍ വിമാനമിറങ്ങിയത്.

മികച്ച ശമ്പളം ഉണ്ടായിട്ടും യുദ്ധ ഭീതിയെ തുടര്‍ന്നാണ് പലരും ഇസ്രയേലിലേക്ക് പോകാന്‍ മടിക്കുന്നത്. എന്നാല്‍, അവിടെ ജോലി ചെയ്യുന്നവര്‍ക്ക് തിരികെ വരാന്‍ താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Advertisment