പാലാ: ഡിസംബര്‍ 1 മുതല്‍ 8 വരെ പാലാ ടൗണ്‍ കുരിശുപള്ളിയില്‍ നടക്കുന്ന ജൂബിലി പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. വൈകിട്ട് 7 മണിയോടുകൂടി ളാലം പള്ളിയില്‍നിന്നും വരുന്ന കൊടി കുരിശുപള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന കല്‍കൊടിമരത്തില്‍ ഉയര്‍ത്തും. ഇതോടുകൂടി പെരുന്നാള്‍ ആരംഭിക്കും.
ജൂബിലി പെരുന്നാളിനെ വന്‍ ആഘോഷമാക്കാന്‍ എല്ലാവര്‍ഷവും സി.വൈ.എം.എല്‍. നടത്തിവരുന്ന ആഘോഷപരിപാടികള്‍ക്കും ഞായറാഴ്ച കൊടിയുയരും.
ഞായറാഴ്ച വൈകിട്ട് 7.30 ന് അച്ചായന്‍സ് ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന അഖിലകേരള പ്രൊഫഷണല്‍ നാടകമേള ടൗണ്‍ ഹാളില്‍ അരങ്ങേറും. തുടര്‍ന്ന് 6-ാം തീയതി വരെ നാടകങ്ങള്‍, സ്വര്‍ണനാണയ കൂപ്പണ്‍ നറുക്കെടുപ്പുകള്‍.
7-ാം തീയതി മൂന്നുമണിക്ക് പാലാ ടൗണിലൂടെ കുറുമുണ്ടയില്‍ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം. ഈ പ്രാവശ്യം വന്‍ ക്യാഷ് അവാര്‍ഡുകളാണ് നല്‍കുന്നത്.
യഥാക്രമം 20,000/-, 15,000/-, 12,000/-, 10,000/-, 8,000/-, 6,000/-, 5,000/-, 4,000/-, 3,000, 2,000 എന്നീ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
7, 8 തീയതികളില്‍ വൈദ്യുതാലങ്കാരമത്സരം. ഏറ്റവും നയനമനോഹരമായി അലങ്കാരങ്ങള്‍ നടത്തുന്ന ചെറിയ കെട്ടിടങ്ങള്‍ക്കും വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും പ്രത്യേകം സമ്മാനം നല്‍കും.
ഒന്നാം സമ്മാനക്കാര്‍ക്ക് എന്‍.ജെ. ജോസഫ് നെല്ലിപ്പുഴ മെമ്മോറിയല്‍ ട്രോഫികള്‍ വിതരണം ചെയ്യും. രണ്ടാം സമ്മാനക്കാര്‍ക്ക് പോപ്പുലര്‍ ഡ്രൈവിംഗ് സ്‌കൂള്‍, മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ ട്രോഫികളും നല്‍കും. സമ്മാനങ്ങള്‍ 8.30 ന് കുരിശുപള്ളി പന്തലില്‍ വച്ച് വിതരണം ചെയ്യും.
ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍, ജനറല്‍ സെക്രട്ടറി ബിജു വാതല്ലൂര്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ടെന്‍സന്‍ വലിയകാപ്പില്‍, കിരണ്‍ അരീക്കല്‍, അഡ്വ. സന്തോഷ് കെ.മണര്‍കാട്ട്, ഷാജി പന്തപ്ലാക്കല്‍, സജി പുളിക്കല്‍, സതീഷ് മണര്‍കാട്ട്, ജോണി പന്തപ്ലാക്കല്‍, ജോയി വട്ടക്കുന്നേല്‍, കെ.പി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും.