കോട്ടയം: വൈദ്യുതി കണക്ഷൻ നൽകാനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ. കെ.എസ്.ഇ.ബി കുറവിലങ്ങാട് സെക്ഷൻ ഓഫിസിലെ ഓവർസിയർ തലയോലപ്പറമ്പ് കീഴൂർ മുളക്കുളം മണ്ണാറവേലിയിൽ എം.കെ. രാജേന്ദ്രനെയാണ് (51) കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വീട്ടിലെ താൽക്കാലിക കണക്ഷൻ സ്ഥിരമാക്കി നൽകാനാണ് ഓവർസിയർ പണം ആവശ്യപ്പെട്ടത്.