കോട്ടയം പൂവത്തുമ്മൂട്ടിൽ അധ്യാപികയെ സ്‌കൂളിൽ കയറി കഴുത്തിനു വെട്ടി പരുക്കേൽപ്പിച്ച് ഭർത്താവ്. പിന്നാലെ ഓടി രക്ഷപ്പെട്ടു. ക്ലാസ് എടുക്കുകയായിരുന്ന അധ്യാപികയെ ഓഫീസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു

New Update
crime-2048x1536

കോട്ടയം: പൂവത്തുമ്മൂട്ടിൽ അധ്യാപികയായ ഭാര്യയെ ഭർത്താവ് സ്‌കൂളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. അക്രമത്തിന് പിന്നാലെ ഭർത്താവ് ഓടി രക്ഷപ്പെട്ടു.
പൂവത്തുമ്മൂട്ടിലെ ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ മോസ്‌കോ സ്വദേശിയായ ഡോണിയെയാണ് ഭർത്താവ് കൊച്ചുമോൻ വെട്ടി പരുക്കേൽപ്പിച്ചത്.

Advertisment

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു.

ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പോലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീടും, പരപുരുഷ ബന്ധം ആരോപിച്ച് കൊച്ചുമോൻ മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോൻ സ്‌കൂളിൽ എത്തിയത്. തുടർന്ന്, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തി. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് ഇവരുടെ കഴുത്തിയേക്ക് വരയുകയായിരുന്നു. മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.  സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

Advertisment