കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ കോപ്പ് കൂട്ടുന്നതിനിടെ അതിരമ്പുഴയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തത് തിരിച്ചടിയാകും. സീറ്റിനായി പരക്കം പായുന്ന നേതാക്കൾ മണ്ഡലത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. തെരഞ്ഞെടുപ്പടുക്കുമ്പോഴും ഉറക്കം വിട്ടുണരാതെ ഡിസിസി നേതൃത്വവും

സീറ്റിനായി ശക്തമായി രംഗത്തുവരുമ്പോഴും മല്‍സരിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന മണ്ഡലത്തിലെ പ്രാദേശിക കാര്യങ്ങളില്‍ ഇടപെടാനോ അവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ സ്ഥാനാര്‍ഥി മോഹികള്‍ ചെറുവിരല്‍ അനക്കാറില്ല.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
കോട്ടയം ഡിസിസി പ്രസിഡന്റ് കെ-റെയില്‍ സമരം പൊളിച്ചത് ഭരണകക്ഷി ഉന്നതന്റെ നിര്‍ദേശ പ്രകാരമെന്ന ആരോപണവുമായി കെപിസിസിക്ക് പരാതി ! ഡിസിസി പ്രസിഡന്റിന്റെ നടപടിയോടെ കോട്ടയത്തെ യുഡിഎഫിന്റെ കെ-റെയില്‍ സമരം ചീറ്റി. ഇനി എന്തുപറഞ്ഞ് സമരം ചെയ്യുമെന്ന് ചോദ്യം ! സിയുസി രൂപീകരണത്തിലും 137 രൂപ ചലഞ്ചിലും ജില്ല ഏറെ പിന്നില്‍. നാട്ടകം സുരേഷിനെതിരെ കെപിസിസിക്ക് പരാതിയുമായി കോണ്‍ഗ്രസില്‍ ഒരു വിഭാഗം
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും സീറ്റിനും വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നെട്ടോട്ടം ഓടുമ്പോഴും സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.

Advertisment

സീറ്റിനായി ശക്തമായി രംഗത്തുവരുമ്പോഴും മല്‍സരിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന മണ്ഡലത്തിലെ പ്രാദേശിക കാര്യങ്ങളില്‍ ഇടപെടാനോ അവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ സ്ഥാനാര്‍ഥി മോഹികള്‍ ചെറുവിരല്‍ അനക്കാറില്ല.


കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് മല്‍സരിക്കാനാഗ്രഹിക്കുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിലെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് സീറ്റ് കേരള കോണ്‍ഗ്രസ് - എം പിടിച്ചെടുത്തത് ജില്ലയിലെ കോണ്‍ഗ്രസിനുതന്നെ നാണക്കേടായി.


ഏറ്റുമാനൂരില്‍ അടുത്ത തവണ മല്‍സരിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന നാട്ടകം സുരേഷിന് കനത്ത തിരിച്ചടിയായി അതിരമ്പുഴയിലെ പരാജയം.

മന്ത്രി വിഎന്‍ വാസവന്‍റെ മണ്ഡലമാണ് ഏറ്റുമാനൂര്‍. മന്ത്രി എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും വാസവന്‍റെ പ്രവര്‍ത്തന ശൈലിയോട് അതൃപ്തിയുള്ള വലിയൊരു വിഭാഗം ഏറ്റുമാനൂരിലുണ്ട്.

vn vasavan

ഇത് മുതലാക്കി ഏറ്റുമാനൂരില്‍ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് നാട്ടകം സുരേഷ്.


എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കാണിക്കേണ്ട ജാഗ്രത അതിരമ്പുഴയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനാണ്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായിരുന്ന കോണ്‍ഗ്രസിന്‍റെ വാര്‍ഡ് മെമ്പര്‍ രാജിവച്ച മൂന്നാം വാര്‍ഡിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

എല്‍ഡിഎഫില്‍ നേരത്തെ സിപിഎം മല്‍സരിച്ച സീറ്റ് ഇത്തവണ ജയസാധ്യത കണക്കാക്കി കേരള കോണ്‍ഗ്രസ് - എമ്മിന് നല്‍കുകയായിരുന്നു. 214 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.

ഗ്രൂപ്പ് തര്‍ക്കവും ഘടകകക്ഷി പ്രശ്നങ്ങളുമായി അതിരമ്പുഴയിലെ കോണ്‍ഗ്രസിലും യുഡിഎഫിലും ഏറെ കാലമായി അതൃപ്തി പുകയുന്നുണ്ട്.


നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പ്രവര്‍ത്തകരില്ലാത്ത കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയായിരുന്നു.


അതിനിടെ മണ്ഡലം പുനസംഘടനയെ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായിരുന്നു.

കോണ്‍ഗ്രസില്‍ തന്നെ ഓരോ ഗ്രൂപ്പിലും പല ഉപഗ്രൂപ്പുകളുണ്ട്. ഇതൊക്കെ പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കോട്ടയം ഡിസിസി അധ്യക്ഷനെന്ന നിലയില്‍കൂടി നാട്ടകം സുരേഷിന് ബാധ്യത ഉണ്ടായിരുന്നു.

ഇതോടെ നാട്ടകത്തിനെതിരെ മണ്ഡലത്തില്‍ കലാപം ഉയരും എന്നുറപ്പായി.

tomy kallani


മുന്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ. ടോമി കല്ലാനിയുടെ പേരാണ് ഇവിടെ ഒരു വിഭാഗം ഉയര്‍ത്തുന്നത്.


കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലം അടുത്ത തവണ അവര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണ ആയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ തോല്‍വി ഉറപ്പാണ്. മാത്രമല്ല, കോട്ടയത്ത് കേരള കോണ്‍ഗ്രസിന് സിറ്റിംങ്ങ് സീറ്റായ കടുത്തുരുത്തി മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. 

ഒന്നുമറിയാതെ ഒരു പോസ്റ്റ്

ഇതിനിടെ ബുധനാഴ്ച തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലേ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഫേസ്ബുക്കിലിട്ട കുറിപ്പും വിവാദമായിരുന്നു.

https://www.facebook.com/share/p/1XQZhNtsUz/?mibextid=WC7FNe

സ്വന്തം  ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്നിട്ടും അതൊന്നും പരാമര്‍ശിക്കാതെ സംസ്ഥാനത്ത് 31 സീറ്റുകളില്‍ 17 ഉം യുഡിഎഫ് നേടിയതിലുള്ള സന്തോഷം പങ്കുവച്ചായിരുന്നു നാട്ടകം സുരേഷിന്‍റെ പോസ്റ്റ്. 

തൃശൂരിലെയും പാലക്കാട്ടെയുമൊക്കെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പോസ്റ്റില്‍ പക്ഷേ സ്വന്തം ജില്ലയായ കോട്ടയത്തെപ്പറ്റി പരാമര്‍ശമേ ഇല്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനില്ലാതെ പോയി എന്നതാകും സത്യം.

Advertisment