ജനം ചുമതല ഏല്പിച്ച ജനപ്രതിനിധികളെ കാണാനാവാതെ പരാതിക്കാർ നിരാശരായി. മീനച്ചിൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ എംപിയും എംഎൽഎയും പങ്കെടുത്തില്ല

പരാതിക്കാരുടെ പരാതി നേരത്തെ സമർപ്പിക്കാത്തവർക്ക് ഇന്ന് സമർപ്പിക്കുന്നതിന് അവസരം നൽകിയിരുന്നു. തങ്ങളെ സഹായിക്കുവാനും ശുപാർശ ചെയ്യുവാനും എം - എൽ.എ ഉണ്ടാവും എന്നു കരുതി എത്തിയവരാണ് നിരാശരായത്.

New Update
adalath pala

പാലാ: കേരള സർക്കാരിൻ്റെ "കരുതലും കൈത്താങ്ങും" പ്രോഗ്രാമിൻ്റെ മീനച്ചിൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജും പാലാ എം.എൽ.എ മാണി സി.കാപ്പനും പങ്കെടുത്തില്ല.

Advertisment

പാലാ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ പരാതിയുമായി എത്തിയ പലരും എം.പിയേയും എം.എൽ.എയേയും തിരഞ്ഞു നടന്നുവെങ്കിലും നിരാശരാവുകയായിരുന്നു. 

പരാതിക്കാരുടെ പരാതി നേരത്തെ സമർപ്പിക്കാത്തവർക്ക് ഇന്ന് സമർപ്പിക്കുന്നതിന് അവസരം നൽകിയിരുന്നു. തങ്ങളെ സഹായിക്കുവാനും ശുപാർശ ചെയ്യുവാനും എം - എൽ.എ ഉണ്ടാവും എന്നു കരുതി എത്തിയവരാണ് നിരാശരായത്.

മീനച്ചിൽ താലൂക്കിൻ്റെ പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെട്ട മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിനായി പൂഞ്ഞാർ എം.എൽ.എ മുഴുവൻ സമയവും വേദിയിൽ ഇടപെടലുകളുമായി ഉണ്ടായിരുന്നു.

ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന നിരവധി പരാതികൾക്ക് പരിഹാരം കണ്ടത്താമെന്നിരിക്കവേ അതിനു ശ്രമിക്കാതെയും നാടിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കാതെയും പരാതിക്കാരെ സഹായിക്കാതെയും  എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്വീകരിച്ച നിലപാടിൽ പ്രതിഷേധം ഉയർന്നു.

പാലായിലെ പദ്ധതികൾ എല്ലാo ചിലർ മുടക്കുന്നതായി ആരോപിച്ച് കൈ കഴുകുകയാണ് എം.എൽ.എ എന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.

അദാലത്തിൽ പരാതിയുമായി എത്തിയവർക്ക് സഹായവുമായി നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, വൈസ് ചെയർപേഴ്സൺ ലീന സണ്ണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, നിർമ്മല ജിമ്മി എന്നിവരും കൗൺസിലർമാരും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അണിനിരന്നു.

അദാലത്തിൽ 150-ൽ പരംപരാതികൾ പരിഹരിച്ച് തീർപ്പാക്കി അവശേഷിക്കുന്നവയ്ക്ക് പതിനഞ്ച് ദിവസത്തിനകം നടപടി ഉണ്ടാവുമെന്ന് അദാലത്തിന് നേതൃത്വം നൽകിയ മന്ത്രി വി.എൻ. വാസവനും മന്ത്രി റോഷി അഗസ്ററ്യനും അറിയിച്ചു.

എല്ലാ സർക്കാർ വകുപ്പുകളിലേയും ജില്ലാ താലൂക്ക്തല ഓഫീസ് മേധാവികളും ജീവനക്കാരും പങ്കെടുത്തു. റവന്യൂ സംബന്ധിച്ചായിരുന്നു പരാതികൾ ഏറെയും.

Advertisment