വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിക്കായി കാത്തിരിപ്പ്. ശബരിമല റോപ് വേ നിര്‍മാണം ജനുവരിയോടെ. തടസങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ ദേവസ്വം ബോര്‍ഡ്

ദേവസ്വം ഭൂമിയുടെ അതിര്‍ത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തര്‍ക്കം ഹൈകോടതി ഇടപെട്ട് പരിഹരിച്ചിരുന്നു. 4.5336 ഹെക്ടര്‍ വനഭൂമിയാണ് പമ്പസന്നിധാനം റോപ് വേക്ക് ആവശ്യമായി വരുന്നത്.

New Update
ropeway project
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ശബരിമല റോപ് വേയുടെ നിര്‍മാണം ജനുവരിയില്‍ തന്നെ ആരംഭിക്കാനുള്ള നീക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്. പെരിയാര്‍ കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡി.എഫ്.ഒയുടെയും അനുമതിയാണ് ഇനി ആവശ്യമായുള്ളത്.


Advertisment

ഇതു രണ്ടും ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന്റെ പുതിയ രൂപരേഖ അംഗീകരിച്ച് വനം വകുപ്പ് കോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.


ദേവസ്വം ഭൂമിയുടെ അതിര്‍ത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തര്‍ക്കം ഹൈകോടതി ഇടപെട്ട് പരിഹരിച്ചിരുന്നു. 4.5336 ഹെക്ടര്‍ വനഭൂമിയാണ് പമ്പ സന്നിധാനം റോപ് വേയ്ക്ക് ആവശ്യമായി വരുന്നത്. 

sabarimala ropeway

ഇതിന് പകരമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കട്ടിളപ്പാറയില്‍ റവന്യൂ ഭൂമി വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വനം വകുപ്പിന് സമ്മതപത്രം നല്‍കിയിട്ടുണ്ട്.

പെരിയാര്‍ കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡി.എഫ്.ഒയുടെയും അനുമതിക്കായുള്ള അപേക്ഷ ദേവസ്വം ബോര്‍ഡ് വനം വകുപ്പിന് നല്‍കിയിട്ടുണ്ട്.


ഇതുകൂടി അനുകൂലമായാല്‍ ജനുവരിയില്‍ തന്നെ നിര്‍മാണം ആരംഭിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. പമ്പ ഹില്‍ ടോപ്പില്‍നിന്നു സന്നിധാനത്തേക്ക് 2.7 കിലോ മീറ്റര്‍ ദൂരമാണ് റോപ് വേക്കുള്ളത്.


40 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള അഞ്ച് തൂണുകള്‍ ഉണ്ടാകും. ഇതിനായി 80 മരങ്ങള്‍ മുറിക്കേണ്ടിവരും. റോപ് വേ തുടങ്ങുന്നത് പമ്പ ഹില്‍ ടോപ്പിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്നാണ്.

ഇവിടം റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലാണ്. മുറിക്കേണ്ടിവരുന്ന മരങ്ങള്‍ പെരിയാര്‍ കടുവ സങ്കേതകേന്ദ്രത്തിന്റെ പരിധിയിലും. 

പെരിയാര്‍ കടുവ സങ്കേതകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 30-40 മീറ്റര്‍ മാത്രമുണ്ടായിരുന്ന തൂണുകളുടെ ഉയരം വര്‍ധിപ്പിച്ചത്.

ആദ്യം 300 മരങ്ങള്‍ മുറിക്കേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇത് 80 ആക്കി ചുരുക്കിയിരുന്നു.

Advertisment