വനനിയമ ഭേദഗതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ഡോ. എന്‍. ജയരാജ്. ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന അധികാരങ്ങള്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ ഉറപ്പാക്കുമെന്ന് ഇന്‍ഫാം വേദിയില്‍ ജയരാജ്

കാര്‍ഷിക വിഷയങ്ങള്‍ കൃത്യമായി പഠിച്ച് ഇന്‍ഫാമും മലനാട് ഡെവലപ്‌മെന്റ് സൊസൈാറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളായി മാറി.

New Update
n jayaraj kanjirappally
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കര്‍ഷകരെ ദ്രോഹിക്കുന്ന ഏതു നിലപാടുകളോടും യോജിക്കാന്‍ കഴിയില്ല, വനനിയമ ഭേദഗതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്.

Advertisment

ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന അധികാരങ്ങള്‍ പലപ്പോഴും അമിതമായ പ്രയോഗങ്ങളിലേക്കു പോകാനുള്ള സാധ്യത ഏറെയാണ്.


നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ ഉറപ്പാക്കും. കര്‍കരോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും എന്‍. ജയരാജ് പറഞ്ഞു.


കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യല്‍ വര്‍ക്ക് വിഭാഗവും മലനാട് സോഷ്യല്‍ ഡവലപ്‌മെന്റിന്റെയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയും ചേര്‍ന്നു നടപ്പാക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ചടങ്ങില്‍ പ്രതീക്ഷ, രാരീരം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക വിഷയങ്ങള്‍ കൃത്യമായി പഠിച്ച് ഇന്‍ഫാമും മലനാട് ഡെവലപ്‌മെന്റ് സൊസൈാറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളായി മാറി.


കാര്‍ഷിക മേഖല തകര്‍ച്ച നേരിടുമ്പോള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അതിനെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി അതിന്റെ ലാഭവിഹിതം കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണു മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തുന്നത്.


കേരളത്തില്‍ വളരെ മുന്നേ തന്നെ കാര്‍ഷിക നയം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, അതില്‍ പറയുന്ന വളരെ കുറച്ചു കാര്യങ്ങളേ ഇത്രയും കാലത്തിനിടയ്ക്കു നടപ്പാക്കിയിട്ടുള്ളൂ. 

n jayaraj kanjirappally-2

നയത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ പലതും ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക ഉണ്ടാക്കുന്നു. കഷര്‍കരുടെ ലാഭവിഹിതം ഉറപ്പക്കാനുള്ള ഇടപെടലിന് ഇന്‍ഫാം ഉള്‍പ്പടെയുള്ള സംഘടനകള്‍ മുന്നോട്ടു വരണമെന്നും ചീഫ് വിപ്പ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപത ജൂബിലിയുടെ നിറവിലേക്ക് എത്തുകയാണ്. ഇക്കാലയളവില്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പടെ സുപ്രധാന ഇടപെടല്‍ നടത്തിയെങ്കിലും ഏറ്റുവും വിലയ ഇടപെല്‍ കാരുണ്യ പ്രവര്‍ത്തന രംഗത്താണ്.


മാലാഖമാരുടെ ഗ്രാമം, സ്‌പെഷല്‍ സ്‌കൂള്‍, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍ക്കാര്‍ തലത്തില്‍ പോലും ചെയ്യാന്‍ പറ്റത്താത്ത കാര്യങ്ങളാണ് കാഞ്ഞിരപ്പള്ളി രൂപത നടപ്പാക്കിയിട്ടുള്ളത്.


ഈ പ്രവര്‍ത്തനത്തോടൊപ്പം ചേര്‍ത്തുവെക്കേണ്ട ഒന്നാണ് ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കടന്നുവരുന്ന കര്‍ഷകരുടെ കുട്ടികളെ സഹായിക്കാനുള്ള പ്രതീക്ഷ പദ്ധതിയും.

ബാങ്ക് ലോണിന്റെ പുറകേ പോയി പല കുട്ടികള്‍ക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്ന കാലത്ത് പ്രതീക്ഷ പദ്ധതി മാതൃകാപരമാണ്. രാരീരം പദ്ധതി വിപുലമായി നടത്താന്‍ തീരുമാനിച്ചതും രൂപതയുടെ ദീര്‍ഘവീക്ഷണമായാണു കാണുന്നതെന്നും എന്‍. ജയരാജ് പറഞ്ഞു.

Advertisment