/sathyam/media/media_files/2024/12/28/1TOgk0ICwG0jZ3BHpcOs.jpg)
കോട്ടയം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് കൊടുക്കുന്നതു തടയാന്‍ സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നു മുടക്കിയത് 90 ലക്ഷം രൂപ.
പെരിയ ഇരട്ട കൊലപാതകത്തിലെ കോടതി വിധി കൊലപാതകികളെ സംരക്ഷിക്കാന്‍ ശ്രമിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനേറ്റ തിരച്ച കൂടിയാണു കേടതി വധി.
കേസ് സി.ബി.ഐക്ക് കൈമാറുന്നതു തടയാന്‍ സുപ്രീം കോടതിയില്‍ വരെ സര്‍ക്കാര്‍ പോയി. കേസ് സി.ബി.ഐയുടെ അടുത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഈ കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് 90,92,337 ലക്ഷം രൂപ ചെലവിട്ടത്. വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്നു അഭിഭാഷകര്‍ക്കായി 88 ലക്ഷം രൂപയാണു നല്‍കിയത്.
2019 ഫെബ്രുവരി 17 നാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിടുന്നത്.
എന്നാല്‍, പ്രതികളായ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം ധൂര്‍ത്തടിച്ചതിന്റെ കണക്കുള്‍ ഞെട്ടിപ്പിക്കുന്നാണ്.
അപ്പീലിനായി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനായ മനീന്ദര്‍സിങിന് 60 ലക്ഷം രൂപയാണു പ്രതിഫലമായി നല്‍കിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത്കുമാറിന് 25 ലക്ഷവും പ്രഭാസ് ബജാജിനു മൂന്നുലക്ഷവും പ്രതിഫലമായി നല്‍കി.
ഈ ഇനത്തിലെ ആകെ ചെലവ് 88 ലക്ഷം രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു.
സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണു പാഴാക്കിയത്.
ഇതോടൊപ്പം ഷുഹൈബ് വധ കേസില്‍ സര്‍ക്കാര്‍ മുടക്കിയത് 86.4 ലക്ഷം രൂപയാണ്.
2015 ലെ നിയമസഭാ കൈയ്യാങ്കളി കേസില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായ കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചിലവിട്ട് 16.5 ലക്ഷത്തിലധികം രൂപയാണ്. ഇത്തരത്തില്‍ ഓരോ കേസിനും വേണ്ടി സര്‍ക്കാര്‍ ഖനനാവില്‍ നിന്നു കേടികളാണ് ഒഴുകിപ്പോകുന്നത്.
സര്‍ക്കാരിന്റെ് കേസുകള്‍ വാദിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പടെ ഹൈക്കോടതിയില്‍ ഉള്ളത് 140 മികച്ച അഭിഭാഷകരാണ്.
ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ 56 പേരും സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍ 56, സ്‌പെഷല്‍ ഗവ. പ്ലീഡര്‍മാര്‍ 22 എന്നിങ്ങനെ അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ എ.ജി., സ്‌റ്റേറ്റ് അറ്റോര്‍ണി എന്നിവരുള്‍പ്പടെ അഭിഭാഷകരുടെ നീണ്ട നിര തന്നെയുണ്ട്.
ഒരു മാസം 65000 രൂപ ശമ്പളം വാങ്ങുന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ തുടങ്ങി ഒരു ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഇവര്‍ എല്ലാം ഉണ്ടായിട്ടും വിദഗ്ദ്ധ നിയമോപദേശം പുറത്തു നിന്നു തേടാന്‍ സര്‍ക്കാര്‍ ചിലവിട്ടതു ലക്ഷങ്ങളാണ്.
സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ഇത്രയധികം പേര്‍ ഉണ്ടെങ്കിലും സുപ്രധാന കേസുകള്‍ ഇവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ഇതോടെ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ പുറത്തു നിന്നു സിറ്റിങ്ങിനു കോടികള്‍ വാങ്ങുന്ന സുപ്രീം കോടിതി അഭിഭാഷകരെ നിയമിക്കുന്നതും പതിവാണ്.
ഇത്തരത്തില്‍ ഓരോ കേസുകളിലും സര്‍ക്കാര്‍ പൊടിക്കുന്നതു ലക്ഷങ്ങള്‍. ഇതിനിടെ ഗവര്‍മെന്റ് പ്ലീഡര്‍ നിയമനം രാഷ്ട്രീയ പിന്തുണയുടെ പിന്‍ബലത്തിലാണു ലഭിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
പല എല്‍.ഡി.എഫ് നേതാക്കളുടെയും ബന്ധുക്കള്‍ പ്ലീഡര്‍ തസ്തികയിലേക്ക് എത്തിയതോടെയാണ് ആരോപണം ഉയര്‍ന്നത്.