Advertisment

കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി

New Update
kottayam

കോട്ടയം: പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലിൽ കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. 

Advertisment

വെള്ളിയാഴ്ച വൈകീട്ട് 6.30-നാണ് സംഭവം. മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ മറികടന്നു പോകുകയായിരുന്നു. 

അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. ബസ്സിൽ നിന്ന് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Advertisment