/sathyam/media/media_files/2025/01/01/H7lzoG0GsELYE6QNgNBu.jpg)
കോട്ടയം: 'മാര്‍പാപ്പ വന്നു സമരം ചെയ്താലും മുനമ്പത്തെ പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനേ സാധിക്കൂ'..
മുനമ്പം സമരത്തിലേക്കു മാര്‍പാപ്പയുടെ പേര് അനാവശ്യമായി വലിച്ചിട്ട് കെ.എന്‍ ഉണ്ണികൃഷ്ന്‍ എം.എല്‍.എ. കടുത്ത എതിര്‍പ്പുയര്‍ത്തി വിശ്വാസികളും മുനമ്പം നിവാസികളും.
എം.എല്‍.എ പദവിയില്‍ ഇരുന്നുകൊണ്ട് ആരെക്കുറിച്ചും എന്തും പറയാമെന്നു കരുതരുതെന്നു വിശ്വാസികള്‍. രൂക്ഷമായ ഭാഷയിലാണ് എം.എല്‍.എയുടെ പ്രസംഗത്തെ വിശ്വാസികള്‍ വിമര്‍ശിക്കുന്നത്.
മുനമ്പത്തെ റിലേ നിരാഹാര സമരം നിര്‍ത്തിവെപ്പിക്കാന്‍ സി.പി.എം. ശ്രമിച്ചിരുന്നു. സമര സമിതിയില്‍ ചേരിതിരിവ് ഉണ്ടാക്കിയും കള്ളപ്രചാരണങ്ങള്‍ നടത്തിയുമാണ് ശ്രമം നടത്തിയത്.
ഇതിന്റെ ഭാഗമായി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
മുനമ്പം വിഷയത്തില്‍ പാര്‍ട്ടി നലപാട് വിശദീകരിക്കാന്‍ സി.പി.എം വിളിച്ചു ചേര്‍ത്ത വിശദീകരണ യോഗം മുനമ്പത്തെ ജനങ്ങളും സമരസമിതിയും ബഹിഷ്‌കരിച്ചിരുന്നു.
ഈ യോഗത്തിലാണ് എം.എല്‍.എ നടത്തിയ പ്രസംഗത്തില്‍ അനാവശ്യമായി മാര്‍പാപ്പയെക്കൂടി വലിച്ചിട്ടത്.
യോഗത്തില്‍ നിന്നു ജനങ്ങള്‍ വിട്ടു നില്‍ക്കുകയും എം.എല്‍.എയുടെ പ്രസംഗത്തിനെതിരെ രംഗത്തുവരുകയും ചെയ്തു.
സമരം തകര്‍ക്കാന്‍ കെ.എന്‍. ഉണ്ണികൃണ്ഷന്റെ നേതൃത്വത്തിലാണ് ശ്രമം നടക്കുന്നതെന്നു സമരസമിതി ഭാരവാഹികള്‍ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
മുനമ്പത്ത് പണം ഒഴുകുന്നുണ്ടെന്ന എം.എല്‍.എയുടെ പരാമര്‍ശവും രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
മുനമ്പത്തെ സമരത്തിനു പിന്തുണ നല്‍കുന്ന സംഘടനകളെ വര്‍ഗീയ സംഘടനകള്‍ എന്നും എം.എല്‍.എ ആരോപിച്ചിരുന്നു.
ഇതോടെ പ്രദേശത്ത് എം.എല്‍.എയ്ക്ക് എതിരായ വികാരം ശക്തമാണ്. എം.എല്‍.എ മാപ്പുപറയണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.