മന്നം ജയന്തി ആഘോഷങ്ങള്‍ക്കൊരുങ്ങി പെരുന്ന. മന്നംജയന്തി സമ്മേളനം മുന്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനായി ഒരുക്കിയത് 30,000 ആളുകള്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തല്‍

പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയില്‍ ആധുനികരീതിയില്‍ തയാറാക്കിയിരിക്കുന്ന വേദിയിലാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
mannam jayanthi celebrations
Listen to this article
0.75x 1x 1.5x
00:00 / 00:00

ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 148-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനം.

Advertisment

പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയില്‍ ആധുനികരീതിയില്‍ തയാറാക്കിയിരിക്കുന്ന വേദിയിലാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. ജനുവരി 1, 2 തീയതികളിലാണു ആഘോഷങ്ങള്‍. 30,000 ആളുകള്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി.

ഇന്നു രാവിലെ ഭക്താഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, അഖിലകേരള നായര്‍ പ്രതിനിധാ സമ്മേളനം, ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യത്തിന്റെ സംഗീതക്കച്ചേരി എന്നിവ നടന്നു.

വൈകിട്ട് 6.30ന് ചലച്ചിത്രതാരം രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി ഒന്‍പതിനു തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് കഥകളി ഉത്തരാ സ്വയംവരം എന്നിവ ഉണ്ടായിരിക്കും.

നാളെ മന്നം ജയന്തി ദിവസം രാവിലെ ഏഴു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എട്ടിനു വെട്ടിക്കവല കെ.എന്‍.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, 10.30ന് വിശിഷ്ടാതിഥികള്‍ക്കു സ്വീകരണം. തുടര്‍ന്നു ചേരുന്ന മന്നംജയന്തി സമ്മേളനം മുന്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

എന്‍.എസ്.എസ്. പ്രസിഡന്റ് എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ട്രഷറര്‍ എന്‍.വി അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.

ആഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കരയോഗ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കു വനിതാഹോസ്റ്റലും എന്‍.എസ്.എസ് കോളജ് മൈതാനത്തു വിശാലമായ ഊട്ടുപുരയും ഒരുക്കിയിട്ടുണ്ട്.

Advertisment