കൈക്കോട്ടു മാത്രമല്ല ചിലങ്കയും ഞങ്ങള്‍ക്കു വഴങ്ങുമെന്ന് തെളിയിച്ച് ആടിപ്പാടി കര്‍ഷകര്‍. കൈക്കോട്ട് മാറ്റിവച്ച് ചിലങ്കയണിഞ്ഞ കര്‍ഷകരുടെ ആവേശമായി ഇന്‍ഫാം കലാസന്ധ്യ. വനംവകുപ്പിനോട് 'മാനിഷാദ' എന്നു പറയാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും കടന്നുവരണമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. ഒന്നിക്കുന്ന കര്‍ഷകരുടെ സ്വരം അധികാരികള്‍ കേട്ടു തുടങ്ങിയെന്ന് മാര്‍ പുളിക്കല്‍

കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമാണ് 'കൈക്കോട്ടും ചിലങ്കയും'എന്ന കലാസന്ധ്യ. കാര്‍ഷികജില്ലയിലെ 12 താലൂക്കുകളില്‍ നിന്നുമുള്ള കര്‍ഷകരായ കലാകാരന്മാര്‍  വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
infam kanjirappally inauguration
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഞ്ഞിരപ്പള്ളി/ പാറത്തോട്: സ്നേഹിക്കാന്‍ മാത്രം അറിയുന്ന കര്‍ഷകരുടെ മേല്‍ ക്രൂരതയുടെ ശരം തൊടുക്കാന്‍, വന്യതയുടെ വില്ലും കുലച്ചു നില്‍ക്കുന്ന വനംവകുപ്പിനോട് 'മാനിഷാദ' അഥവാ അരുതേ കാട്ടാളാ എന്നു പറയാന്‍ ഈ കാലഘട്ടത്തിന്റെ സാഹിത്യകാരന്മാരും കലാകാരന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും അധികാരികളും ശക്തമായി കടന്നുവരണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.

Advertisment

infam fr. mattamundayil speech

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ 'കൈക്കോട്ടും ചിലങ്കയും' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

infam pledge


കര്‍ഷകര്‍ ഒരുമിച്ചു കൈകോര്‍ത്താല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. 


infam kanjirappally fancy dress

ഇന്നു കര്‍ഷകര്‍ നേരിടുന്ന പല കരിനിയമങ്ങളും മാറ്റിയെഴുതിയേ മതിയാകൂ എന്നു രാഷ്ട്രീയ, സാമൂഹ്യ നേതാക്കളോടു പറയാന്‍ മടിക്കരുതെന്നും പറയുന്നതിന്റെ ഫലം കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. 

infam kanjirappally drama

കര്‍ഷകര്‍ ഒരുമിച്ചു നില്‍ക്കുമെന്ന് വ്യക്തമായ സന്ദേശം നല്‍കുന്ന സന്ധ്യയാണ് ഈ കലാസന്ധ്യയെന്നും നമുക്ക് ഒരുമിച്ചു മുന്നേറാമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

വികാരി ജനറാള്‍മാരും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹരക്ഷാധികാരികളുമായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശ്ശേരി, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍,

infam kanjirappally dance team

 കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗം സണ്ണി അരഞ്ഞാണിപുത്തന്‍പുര, ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗം മാത്യു മാമ്പറമ്പില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, കട്ടപ്പന കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ വര്‍ഗീസ് കുളമ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

infam kanjirappally folk dance

ചിലങ്കയണിഞ്ഞ് കര്‍ഷകര്‍ 

ഇന്‍ഫാം അംഗങ്ങളായ കര്‍ഷകരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമാണ് 'കൈക്കോട്ടും ചിലങ്കയും'എന്ന കലാസന്ധ്യ. കാര്‍ഷികജില്ലയിലെ 12 താലൂക്കുകളില്‍ നിന്നുമുള്ള കര്‍ഷകരായ കലാകാരന്മാര്‍  വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

infam kanjirappally thiruvathira

മുണ്ടിയെരുമ കാര്‍ഷിക താലൂക്കിന്റെ നേതൃത്വത്തില്‍ 'കര്‍ഷക നടനം' എന്ന പേരില്‍ സംഘ നൃത്തം അവതരിപ്പിച്ചു കൊണ്ടാണ് കലാപരിപാടികൾക്കു തുടക്കമായത്. 

infam kanjirappally drama-2

കുമളി കാര്‍ഷിക താലൂക്ക് മണ്ണിന്റെ ഇരകളാകുന്ന കര്‍ഷരുടെ ജീവിതവം വരച്ചു കാട്ടുന്ന നാടകം 'മണ്ണിര' അവതരിപ്പിച്ചു.

infam kanjirappally dance-2

കട്ടപ്പന കാര്‍ഷിക താലൂക്കിന്റെ നേതൃത്വത്തില്‍ കൊയ്ത്തുപാട്ടിന്റെ രംഗാവിഷ്‌കാരം അവതരിപ്പിച്ചുപ്പോള്‍ അണക്കര കാര്‍ഷിക താലൂക്ക് 'ഇടുക്കിക്കുമുണ്ട് സ്വപ്നങ്ങള്‍' എന്ന പേരില്‍ സ്‌കിറ്റ് അവതരിപ്പിച്ചു കൈയ്യടി നേടി.

infam kanjirappally folk dance-2

ഇന്‍ഫാം കപ്പാട് ഗ്രാമ സമതി അംഗം ഭരതനാട്ട്യവും ഉപ്പുതുറ കാര്‍ഷിക താലൂക്ക് കാര്‍ഷിവൃത്തിയുടെ മാഹാത്മ്യം വിളിച്ചോതുന്ന 'മണ്ണിന്റെ മനസ്' സ്കിറ്റ്, റാന്നിയില്‍ നിന്നുള്ള കര്‍ഷകര്‍ 'തകരുന്ന കര്‍ഷകര്‍- തളരുന്ന യുവത്വം ' എന്ന സ്‌കിറ്റും അവതരിപ്പിച്ചു. 

infam kanjirappally drama-3

എരുമേലി കാര്‍ഷിക താലൂക്ക് നാടന്‍പാട്ട്, പൊന്‍കുന്നം കാര്‍ഷിക താലൂക്ക് തെരുവുനാടകം എന്നിവ അവതരിപ്പിച്ചു.

infam kanjirappally drama-4

കാഞ്ഞിരപ്പള്ളി കാര്‍ഷി താലൂക്ക് ഒരു ഉണര്‍ത്തുപാട്ട് എന്ന പേരില്‍ വിജയിക്കേണ്ട കാര്‍ഷികവൃത്തിയും അതിന് സഹായിക്കുന്ന ഇന്‍ഫാമിനെയും പശ്ചാത്തലമാക്കി ഒരുക്കിയ സ്‌കിറ്റ് ഏവരുടെയും ജനപ്രീതി നേടി. 

infam art form

വെള്ളിച്ചിയാനി കാര്‍ഷിക താലൂക്ക് കൃഷിയും കലയും രാഷ്ട്രീയത്തിന്റെ ഐക്യവും വരച്ചുകാട്ടുന്ന സ്‌കിറ്റും അവതരിപ്പിച്ചു. 

പെരുവന്താനം കാര്‍ഷിക താലൂക്ക് ഇന്‍ഫാമുമായി ബന്ധപ്പെട്ട പാരഡി ഗാനം ഒരുക്കി ഗ്രൂപ്പ് ഡാന്‍സുമായാണ് കൈയ്യടി വാങ്ങിയത്.

infam dance performance


കലാപരിപാടികള്‍ക്ക് ആമുഖമായി പഴയ കര്‍ഷക മക്കളായിരുന്ന 'അപ്പാപ്പനും അമ്മാമ്മ'യും ചേര്‍ന്നൊരുക്കിയ 'അവതരണ സംഭാഷണം' പരിപാടികള്‍ക്ക് മാറ്റ് വര്‍ധിപ്പിച്ചു. 


കലാരൂപത്തില്‍ അണിയിച്ചൊരുക്കിയ 15 അടിയിലേറെ ഉയരമുള്ള 'അപ്പാപ്പനും അമ്മാമ്മ'യും ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉള്‍പ്പെടെയുള്ളവരുടെ മനംകവര്‍ന്നു.   

Advertisment