/sathyam/media/media_files/2025/01/03/GeBKZtVUYiJWsFFADzml.jpg)
കോട്ടയം: ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഒരു വര്‍ഷം 80 ലക്ഷം മരണമാണു പുകയില കാരണം സംഭവിക്കുന്നത്.
യുവാക്കള്‍ മുതല്‍ പ്രായമായവര്‍ വരെ പുകവലിയുടെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറെയാണ്..
ലോകമെമ്പാടും പ്രതിവര്‍ഷം 5 ദശലക്ഷം സിഗരറ്റുകള്‍ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്നും ഇതു ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മാലിന്യമായി മാറുന്ന അവസ്ഥയുണ്ട്.
വര്‍ഷങ്ങളോളം ഈ മാനില്യം നശിക്കാതെ കിടക്കുകയും പ്രതകൃതിക്കു വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.
/sathyam/media/media_files/2025/01/03/qLwiSbisIRWADMdNYz6l.jpg)
ഈ സാഹചര്യത്തിലാണു സമൂഹത്തിനു ദ്രോഹമാകുന്ന തരത്തില്‍ മന്ത്രി സജി ചെറിയാന്‍ പുകവലിയെ നിസാരവല്‍ക്കരച്ചത്.
മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആഘോഷിക്കുന്ന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യേണ്ട മന്ത്രികൂടെയാണ് ഇത്തരത്തില്‍ പ്രസംഗം നടത്തിയത് എന്നതാണ് ഏറെ കൗതുകവും.
പുകയില മനുഷ്യരാശിയെയും നമ്മുടെ ഭൂമിയെയും കൊല്ലുന്നു. പുകയില കൃഷി, ഉല്‍പ്പാദനം, ഉപയോഗം എന്നിവ നമ്മുടെ ജലം, മണ്ണ്, നഗരം തുടങ്ങിയവയെ രാസമാലിന്യങ്ങള്‍ കൊണ്ട് വിഷലിപ്തമാക്കുന്നു.
നമ്മുടെ ശ്വാസകോശത്തിനു പരിസ്ഥിതിയുമായി അടുത്ത ബന്ധമുണ്ട്. വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
/sathyam/media/media_files/2025/01/03/FKoIQ1kXGLTdveQplXjw.jpg)
ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പൂര്‍ണമായും ഒഴിവാക്കാവുന്ന ഒരു മലിനീകരണ വസ്തുവാണു പുകയില. പക്ഷേ, ഇതൊന്നും മന്ത്രി അറിഞ്ഞ മട്ടില്ല.
പുകവലി പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണു പഠനങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ പോലും ആവശ്യമായി വന്നേക്കാം.
ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം, സിഒപിഡി, ഇന്റര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ്, ആസ്ത്മ, പുകയിലയുടെ പുകയോടുള്ള അലര്‍ജി, വിട്ടുമാറാത്ത ചുമ, ശ്വാസതടസം, പൊതുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പുകവലി മൂലം ഉണ്ടാകാം.
ഒരു ശ്വാസനാള രോഗമാണ് സിഒപിഡി. ഇതു പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കും.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത നിരന്തരം കുറഞ്ഞു വരുന്ന ഒരു രോഗാവസ്ഥ ആണ് ക്രോണിക് ഒബ്‌സ്ട്രക്‌റ്റീവ് പള്‍മനറി ഡിസീസ് അഥവാ സിഒപിഡി.
/sathyam/media/media_files/2025/01/03/FyvnuOVcKbCjE5HYHBcg.jpg)
ശ്വാസനാളത്തിന്റെ ചുരുക്കവും വായു അറകളുടെ നാശവും മൂലം നിരന്തരം വര്‍ധിച്ചുവരുന്ന ശ്വാസ തടസ്സം, അടിക്കടി ഉണ്ടാവുന്ന ചുമയും കഫക്കെട്ടലും എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണ്. മിക്കവാറും ശ്വാസകോശ അര്‍ബുദം ഒരു വികസിത ഘട്ടത്തിലാണു കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ ചികിത്സക്കു ഫലം കാണാത്ത അവസ്ഥ വരും.
പുകവലി കാരണം ഹൃദയാഘാതം, ഹൃദയസ്തംഭനം, ന്യൂറോളജിക്കല്‍ സ്‌ട്രോക്ക്, തലച്ചോറിലെ രക്തസ്രാവം, കാലുകളുടെ വാസ്‌കുലര്‍ രോഗം, പെരുമാറ്റ പ്രശ്‌നം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും.
പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കൂടാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള സാദ്ധ്യത കൂടുതലാണ്.
പുകവലി കുഞ്ഞിനു ചില ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. കുഞ്ഞുങ്ങളിലെ ഭാരക്കുറവും മാസം തികയാതെയുള്ള പ്രസവവുമാണു മറ്റു പ്രശ്‌നങ്ങള്‍.
മന്ത്രി പറഞ്ഞതില്‍ താനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ടെന്നാണ്. എന്നാല്‍, ഒരു ചെറിയ സമയത്തേക്കു പോലും പുകവലിക്കുന്ന ഏതൊരു വ്യക്തിക്കും ശ്വാസകോശ രോഗങ്ങള്‍, അലര്‍ജികള്‍, ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ആവര്‍ത്തിച്ചുള്ള ശ്വാസകോശ അണുബാധകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്.
/sathyam/media/media_files/2025/01/03/NhxtMOvuIJHi2I6JgV0Z.jpg)
യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസിലാണ് മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.
പുക വലിക്കുന്നതു മഹാ അപരാധമാണോയെന്നും കുട്ടികള്‍ പുകവലിച്ചതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
'പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്.
ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിനു ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണു ജാമ്യമില്ലാ വകുപ്പ് ഇടുന്നത്, മന്ത്രി ചോദിച്ചു.
കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും. വലിച്ചതു ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. പക്ഷെ ഇതു വലിയൊരു മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചു.
മന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളിലെ ലഹരി ഉപയോഗം നിസാരവല്‍ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കും ഹൈക്കോടിതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us