Advertisment

സി.പി.എം കോട്ടയം ജില്ലാ സമ്മേളനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇന്നു വിമര്‍ശനവിധേയമാകും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ വിമര്‍ശനം ഉയര്‍ന്നേക്കും

ഏരിയാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയാകും കൂടുതല്‍ വിമര്‍ശനം ഉണ്ടാവുക. ഇതോടൊപ്പം മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോര്‍ജ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പോരെന്ന അഭിപ്രായവും ഉയര്‍ന്നേക്കും.

New Update
cpim11

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിമര്‍ശനവിധേയമാകുമെന്നു സൂചന.

Advertisment

ഇന്നലെ നടന്ന ചര്‍ച്ചയില്‍ പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥ ഭരണമാണു നിലനില്‍ക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.


ഇതിന്റെ തുടര്‍ച്ചയാകും ഇന്നു ഉണ്ടാവുക എന്ന സൂചനകളാണു ലഭിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും. മുഖ്യമന്ത്രിക്കു നേരെയും വിമര്‍ശനങ്ങള്‍ ഉയരാനുള്ള സാധ്യതയും ഏറെയാണ്.


ഏരിയാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയാകും കൂടുതല്‍ വിമര്‍ശനം ഉണ്ടാവുക.

ഇതോടൊപ്പം മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോര്‍ജ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പോരെന്ന അഭിപ്രായവും ഉയര്‍ന്നേക്കും.


അതേസമയം, കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ മന്ത്രി വി.എന്‍. വാസവന് ഇക്കുറി പ്രശംസ ഏറ്റുവാങ്ങും.


പ്രശ്‌നങ്ങള്‍ ഒന്നും ഒന്നും ഇല്ലാതെ ശബരിമല സീസണില്‍ മുന്നോട്ടു കൊണ്ടുപോകാനായതും വാസവന് നേട്ടമാണ്. 

ഇന്നലെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി.എന്‍ വാസവനിലൂടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും നേട്ടമായി മാറിയെന്നു പരാമര്‍ശവും ഉണ്ടായിരുന്നു.

Advertisment