Advertisment

യു.ഡി.എഫ് പ്രവേശനമെന്നതു വെറും നുണക്കഥയെന്നു ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുവാന്‍ മറ്റാര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. അതിനായി ആരും വരേണ്ടെന്നും ചെയര്‍മാന്‍

കേരള കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുവാന്‍ മറ്റാര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. കോൺ​ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിലേക്ക് കേരള കോൺ​ഗ്രസിനെ വലിച്ചിഴയ്ക്കേണ്ട, അതിനായി ആരും വരേണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

New Update
jose k mani 23

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യു.ഡി.എഫ് പ്രവേശന വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.

Advertisment

യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍  കേരള കോണ്‍ഗ്രസ് (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാര്‍ത്തകളാണു യു.ഡി.എഫ് പ്രവേശന സംബന്ധിച്ചുള്ള  വിവാദങ്ങളെന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.


മുന്നണിമാറ്റമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും ഉയരുന്നത് കേരള കോണ്‍ഗ്രസ് എമ്മിനെ സമ്മര്‍ദത്തിലാണെന്ന തരത്തില്‍ വര്‍ത്തകള്‍ പുറത്തു വന്നത്. 


യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനുമിടയില്‍ പാലമായി നില്‍ക്കുന്നത് മുസ്‌ലിം ലീഗാണ്. ആശയവിനിമയം അനൗപചാരികതലത്തില്‍മാത്രമേ നടന്നിട്ടുള്ളൂ.

ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വിട്ടുനല്‍കാമെന്നാണ് ഓഫറെന്നാണ് സൂചന തുടങ്ങിയ പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.

ഇതോടെയാണ് നിലപാട് വ്യക്തമാക്കി ചെയര്‍മാന്‍ തന്നെ രംഗത്തുവന്നത്. യു.ഡി.എഫിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം നടന്നുകൊണ്ടിരിക്കുകയാണ്.


കേരള കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുവാന്‍ മറ്റാര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. 


കോൺ​ഗ്രസിലെ ആഭ്യന്തര  പ്രശ്നങ്ങളിലേക്ക് കേരള കോൺ​ഗ്രസിനെ വലിച്ചിഴയ്ക്കേണ്ടെന്നും. അതിനായി ആരും വരേണ്ടെന്നും ജോസ്കെ മാണി പറഞ്ഞു. 

കേരള കോണ്‍ഗ്രസ് (എം) ഒറ്റക്കെട്ടായി എന്നും ഇടതു പക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന്റെ അഭിഭാജ്യ ഘടകവുമാണ് പാര്‍ട്ടി.


അതിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 


ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍ ചില പി.ആര്‍. അജണ്ടകള്‍ കണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് ഒപ്പം വരണമെന്നു പറഞ്ഞ് ആരും സമീപിച്ചിട്ടില്ല, അങ്ങനെയൊരു അപേക്ഷ ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.


കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതിന്റെ കൂടി ഫലമാണു തുടര്‍ഭരണം. 


യു.ഡി.എഫിന്റെ നട്ടെല്ല് കെ.എം മാണി നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുടര്‍ച്ച അവകാശികളായിരുന്നുവെന്നു യു.ഡി.എഫിന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
   
കഴിഞ്ഞ ദിവസം നടന്ന സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. കേരളാ കോണ്‍ഗ്രസ് എം മുന്നണിയുമായി നല്ലരീതിയില്‍ സഹകരിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Advertisment