കോട്ടയം: ഉമ്മൻചാണ്ടിയെ അനുകരിക്കുന്നത് തുടരണമെന്ന് കോട്ടയം നസീറിനോട് അഭ്യർത്ഥിച്ച് ചാണ്ടി ഉമ്മൻ.
മനുഷ്യ മനസ്സിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് തന്റെ പിതാവെന്നും അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ വച്ചായിരുന്നു ചാണ്ടി ഉമ്മനും കോട്ടയം നസീറും ഒരുമിച്ച് വേദി പങ്കിട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
എന്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീര്‍. കുറച്ചു നാള്‍ മുമ്പ് നസീര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ വരുന്നത്.
താനിനി ഉമ്മന്‍ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിന്റെ പ്രതികരണം. അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എന്റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം, ഇത് തന്റെ അഭ്യര്‍ത്ഥനയാണ്.
അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്. നസീറിനെ ചേര്‍ത്തു നിര്‍ത്തിയാണ് ചാണ്ടി ഉമ്മന്‍ ഇതു സൂചിപ്പിച്ചത്. നീണ്ട കരഘോഷത്തോടെയാണ് ചാങ്ങി ഉമ്മന്റെ ഈ അഭ്യര്‍ത്ഥനയെ തിങ്ങിക്കൂടിയവര്‍ സ്വാഗതം ചെയ്തത്.