കര്‍ഷക സമുദ്ധാരണത്തിനായി ഇന്‍ഫാം മഹാരാഷ്ട്രയിലും. മഹാരാഷ്ട്ര അംഗങ്ങള്‍ ഇന്‍ഫാം കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നു നിര്‍ദേശം നല്‍കി ഫാ. തോമസ് മറ്റമുണ്ടയില്‍

കേരളത്തിലെ കൃഷിരീതികള്‍ കണ്ടു മനസിലാക്കുക, കാര്‍ഷികോത്പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരംഭങ്ങളെക്കുറിച്ചു പഠിക്കുക, സുസ്ഥിര കൃഷി വികസനത്തെക്കുറച്ചു മനസിലാക്കുക, ചെറുകിട നാമമാത്ര കര്‍ഷകരെ ഏകോപിപ്പിക്കുക എന്നീ വിഷയങ്ങളില്‍ ദേശീയ ചെയര്‍മാനുമായി സംഘം ചര്‍ച്ച നടത്തി.

New Update
infam maharashtra
Listen to this article
0.75x1x1.5x
00:00/ 00:00

കാഞ്ഞിരപ്പള്ളി: പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു മഹാരാഷ്ട്രയില്‍ നിന്നുള്ള ഇന്‍ഫാം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു.

Advertisment

കേരളത്തിലെ കൃഷിരീതികള്‍ കണ്ടു മനസിലാക്കുക, കാര്‍ഷികോത്പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരംഭങ്ങളെക്കുറിച്ചു പഠിക്കുക, സുസ്ഥിര കൃഷി വികസനത്തെക്കുറച്ചു മനസിലാക്കുക, ചെറുകിട നാമമാത്ര കര്‍ഷകരെ ഏകോപിപ്പിക്കുക എന്നീ വിഷയങ്ങളില്‍ ദേശീയ ചെയര്‍മാനുമായി സംഘം ചര്‍ച്ച നടത്തി.


കര്‍ഷകരുടെ ഉന്നമനത്തിനു സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും മണ്ണിന്റെ ഗുണനിലവാരം വീണ്ടെടുക്കാനുള്ള നടപടികള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ മഹാരാഷ്ട്ര സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.


infam maharashtra-2

പ്രസിഡന്റ് വര്‍ഷ ദനാവോ, വൈസ് പ്രസിഡന്റ് അജയ് ദേര്‍ഘരേ, സെക്രട്ടറി പന്ദാരി വാഗ്മരേ, ജോയിന്റ് സെക്രട്ടറി സന്തോഷ് സലാം, ട്രഷറര്‍ ജാന്‍വി മഹേഷ്‌കര്‍, കമ്മിറ്റി മെംബര്‍മാരായ അജയ് തിരാങ്കര്‍, ദിഗംബര്‍ കാള്‍വാലെ, സുധാകര്‍ കാംബിള്‍, ബാലാജി ജാദവ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. 

രാജ്യത്തെ അര ഡസനോളം സംസ്ഥാനങ്ങളില്‍ ഇന്‍ഫാം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക മേഖല ഇന്നു നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് ഇന്‍ഫാം ഓരോ സംസ്ഥാനങ്ങിലും വേരുറപ്പിക്കുന്നത്.

Advertisment