/sathyam/media/media_files/2025/01/16/rs8QztPUu2wiKV9kLmFr.jpg)
കോട്ടയം: പുലി പിടിക്കാതിരിക്കാന്‍ മുഖം മൂടിയും നെക്ക് ഗാര്‍ഡും കേരളത്തിലും പരീക്ഷിക്കുമോ.. വരാനിരിക്കുന്നതു കൊടും വേനലിന്റെ നാളുകള്‍..
വെള്ളം തേടി കാട്ടുപന്നിയും മാനുകളും ജനവാസ മേഖലകള്‍ കേന്ദ്രീകരിക്കുമ്പോള്‍ ഇര പിടിക്കാനായി കടുവയും പുലിയും പിന്നാലെ വരും.
/sathyam/media/media_files/2025/01/16/Tp2BEAwet4f1uxCkc7Sh.jpg)
പക്ഷേ, കടുവയുടെയും പുലിയുടെ ഇരയാവുക സാധാരണക്കാരായ തോട്ടം തൊഴിലാളികളാണ്. മുന്‍ വര്‍ഷങ്ങളിലും തോട്ടം തൊഴിലാളികള്‍ ഇത്തരത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കടുവ ആഴ്ചയില്‍ ഒരു മാനിന്റെ വലുപ്പമുളള ഇരയെങ്കിലും ഭക്ഷിക്കാറുണ്ട്. അതായത് ഒരു കടുവയ്ക്ക് ഒരു വര്‍ഷം ജീവിക്കുവാന്‍ 45-50 മാനിന്റെ വലുപ്പമുള്ള ഇരകൾ വേണം.
ഒരു പ്രദേശത്തെ കടുവകളുടെ എണ്ണം അവിടെ കാണുന്ന ഇരയുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഇരയുടെ സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ 8 മുതല്‍ 17വരെ കടുവകള്‍ 100 കിലോമീറ്റർ സ്ഥലത്തു കാണാവുന്നതാണ്.
/sathyam/media/media_files/2025/01/16/81ruwAVjF1Sf1r0c6N6Q.jpg)
ഇക്കുറി വേനല്‍ കടുക്കുമെന്ന റിപ്പോര്‍ട്ടാണു കാലാവസസ്ഥ നിരീക്ഷകര്‍ നല്‍കുന്നത്. വേനല്‍ക്കാലത്താണ് വന്യമൃഗ ആക്രമങ്ങളും വര്‍ധിക്കുക.
കാട്ടാന ആക്രമണങ്ങളാണ് കേരളത്തില്‍ കൂടുതലായി നടക്കുന്നത്. ഇതോടൊപ്പം കടുവയുടെയും പുലിയുടെയും ആക്രണങ്ങളും ചെറുതല്ല.
മനുഷ്യരെ പിന്നില്‍ നിന്നും ആക്രമിച്ച് കഴുത്തിൽ കൂര്‍ത്ത പല്ലുകള്‍ കൊണ്ട് കടിച്ചുപിടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി.
ഇതു നിരീക്ഷിച്ച് ബംഗളാഗിലും ഉത്തര്‍പ്രദേശിലും നടപ്പാക്കിയ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.
ഉത്തര്‍പ്രദേശിലെ കരിമ്പില്‍ തോട്ടങ്ങളിലും വനത്തോട് ചേര്‍ന്ന മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്ക് ഒരു പ്രത്യേകതരം മുഖംമൂടി വനംവകുപ്പ് വിതരണം ചെയ്തിരുന്നു.
ബംഗാളിലെ സുന്ദർബന്‍ മേഖലയിലും ഇത്തരം മുഖംമൂടി പ്രയോഗം വലിയ വിജയമായിരുന്നു. ഇതു ഫലപ്രദമാണെന്ന് മനസിലാക്കിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി യു.പിയിലും നടപ്പാക്കിയത്.
ഈ മുഖം മൂടി തലയ്ക്കു പിറകിലാണ് ധരിക്കേണ്ടത്. അതിനുള്ള കാരണം പുലികള്‍ മനുഷ്യരെ ആക്രമി ക്കുന്നത് മിക്കപ്പോഴും പിന്നില്‍ നിന്നാണ്.
/sathyam/media/media_files/2025/01/16/knVsjt6CkxF3lURYblwh.jpg)
മുന്നിലൂടെവന്ന് നേരിട്ടാക്രമിക്കുന്ന രീതി പുലകളില്‍ വിരളമാണ്. മനുഷ്യന്റെ മുഖവും കണ്ണുകളും പുലികള്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അവ മനുഷ്യരുടെ മുഖത്തേക്ക് അധികനേരം നോക്കാറില്ല.
മനുഷ്യരെ പിന്നില്‍ നിന്നും ആക്രമിച്ച് കഴുത്തിലാണ് കൂര്‍ത്ത പല്ലുകള്‍ കൊണ്ട് കടിച്ചുപിടിച്ച് കൊലപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഈ മുഖം മൂടികള്‍ പിന്നില്‍ കെട്ടുന്നത്.
പിന്നിലൂടെ വരുന്ന പുലി മുഖംമൂടിയിലെ മുഖം കണ്ട് ആക്രമണത്തിനു മുതിരാതെ പിന്‍വലിയുമെന്നാണ് ഉത്തര്‍പ്രദേശ്, ബിസ്നോര്‍ ഡി.എഫ്.ഒ ഗ്യാന്‍ സിംഗ് പറയുന്നത്.
തൊഴിലാളികള്‍ക്കെല്ലാം കഴുത്തില്‍ ധരിക്കാന്‍ നെക്ക് ഗാര്‍ഡും നല്‍കുന്നുണ്ട്. ഇതുമൂലം പുലി പിടികൂടിയാലും കഴുത്തില്‍ പല്ലുകള്‍ താഴ്ത്താന്‍ അവയ്ക്ക് കഴിയില്ല.
/sathyam/media/media_files/2025/01/16/oZocPa2ioCfVA1m7cG41.jpg)
ഇതിനോടകം ഏകദേശം അയ്യായിരത്തിലധികം മുഖമൂടികളും നെക്ക് ഗാര്‍ഡും യു.പി വനം വകുപ്പ് വിതരണം ചെയ്തുകഴിഞ്ഞു.
അതിനുശേഷം പുലികളുടെ ആക്രമണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പദ്ധതി കേരളത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us