/sathyam/media/media_files/2025/01/21/icSuiBloV2hkIGVXFO1D.jpg)
കോട്ടയം: കോട്ടയം നഗരസഭയില്‍ അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്‍.ഡി.എഫിനൊപ്പം പ്രതിഷേധം ശക്തമാക്കി ബി.ജെ.പിയും. പ്രതിഷേധം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നേരെ കൂടി തിരിക്കുകയാണു ബി.ജെ.പി.
നഗരസഭയില്‍ നടന്ന തട്ടിപ്പുകള്‍ തിരുവഞ്ചൂര്‍ കൂടി അറിഞ്ഞുകൊണ്ടാണെന്ന ആരോപണമാണു ബി.ജെ.പി ഉന്നയിക്കുന്നത്. ബി.ജെ.പി. നഗരസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളും തിരുവഞ്ചൂരിനെ മുൻനിർത്തിയായിരുന്നു. നഗരസഭയിലെ തട്ടിപ്പുകള്‍ക്കു ഇടത് - വലതു മുന്നണികള്‍ ഒറ്റക്കെട്ടാണെന്നും ബി.ജെ.പി ആരോപണിക്കുന്നു.
നഗരസഭയിലെ തനതു ഫണ്ടില്‍ നിന്ന് 211 കോടി രൂപ കാണാതായെന്ന ആരോപണത്തില്‍ എല്‍.ഡി.എഫും സമരം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നു സി.പി.എം വ്യക്തമാക്കി. എല്‍.ഡി.എഫും തിരുവഞ്ചൂരിനെതിരെയാണു പ്രതിഷേധം ശക്താക്കിയത്.
നഗരസഭ തിരുട്ടുഗ്രാമമായി മാറിയിട്ടും ഒരക്ഷരം മിണ്ടാത്ത എം.എല്‍.എയുടെ തിരോധാനം സംബന്ധിച്ചു പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പരിഹസിക്കുന്നു.
എല്‍.ഡി.എഫ് ഇക്കാര്യത്തില്‍ നിയമയുദ്ധം നടത്തും. ബി.ജെ.പി - യു.ഡി.എഫ് ഭരണത്തെ താങ്ങിനിര്‍ത്തുന്ന കൂലിപ്പണിക്കാരായി മാറിയെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.
ഇതിനിടെ കോട്ടയം ജില്ലയില്‍ ഏറ്റവും കുറവ് പദ്ധതി വിഹിതം ചെലവഴിച്ചതു കോട്ടയം നഗരസഭയിലെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് വിവരവും ഇതിനിടെ പുറത്തു വന്നു. 2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അവശേഷിക്കുന്നതു രണ്ടു മാസം മാത്രം. പക്ഷേ, കോട്ടയം നഗരസഭ ചെലവഴിച്ചത് 14.56% മാത്രമാണ്.
സര്‍ക്കാക്കാര്‍ അനുവധിച്ച തുകയും 90 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കു ഡിപിസി അംഗീകാരം പോലും നേടാന്‍ നഗരസഭയ്ക്കായില്ല.
വ്യക്തിഗത ആനുകൂല്യമായി ചിലവഴിക്കേണ്ട ആറു കോടി രൂപയും അതേപടി കിടക്കുന്നു. പദ്ധതി നിര്‍വഹണം സംബന്ധിച്ച ആലോചനാ യോഗത്തില്‍ നഗരസഭാ അധ്യക്ഷയോ സെക്രട്ടറിയോ പങ്കെടുത്തിരുന്നില്ല.